Bigg Boss Malayalam 4 : നടി, അവതാരക, മോഡല്‍; പരിചിത മുഖമാവാന്‍ ശാലിനി നായര്‍

By Web Team  |  First Published Mar 27, 2022, 8:22 PM IST

പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്


സീസണ്‍ ഓഫ് ഡ്രീമേഴ്സ് എന്നായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥികള്‍ വിശേഷിപ്പിക്കപ്പെട്ടത്. പല മേഖലകളിലുള്ള തങ്ങളുടെ കഴിവുകളില്‍ വിശ്വസിച്ച്, എന്നാല്‍ മികച്ചൊരു ബ്രേക്കിനുവേണ്ടി കാത്തിരിക്കുന്നവരായിരുന്നു അവരില്‍ ഭൂരിഭാഗവും. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്‍റെ നാലാം സീസണിലും (Bigg Boss Malayalam Season 4) ചില പുതുമുഖങ്ങളുണ്ട്. തങ്ങളുടെ കഴിവില്‍ ആത്മവിശ്വാസം ഉള്ളവരെങ്കിലും ജനസാമാന്യത്തിന്‍റെ ശ്രദ്ധയും പിന്തുണയും നേടാനായി ആഗ്രഹിക്കുന്നവര്‍. അത്തരത്തില്‍ ഒരു മത്സരാര്‍ഥിയാണ് അവതാരകയും നടിയും മോഡലുമായ ശാലിനി നായര്‍.

പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്. വി ജെ ശാലിനി നായര്‍ എന്നാണ് തന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്. കഠിനാധ്വാനത്തിനു പകരം വെക്കാന്‍ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്. അഭിനയരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ട് എന്നു മാത്രമല്ല, ആ മേഖലയോട് അതീവ താല്‍പര്യവുമുണ്ട്. 

Latest Videos

 

ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്‍ഫോമിലേക്ക് ലഭിച്ച അവസരത്തെ ഏറെ പ്രതീക്ഷയോടും ആഹ്ലാദത്തോടെയുമാണ് ശാലിനി നോക്കിക്കാണുന്നത്. ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ശാലിനി തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലും ആ പ്രതീക്ഷ നിറഞ്ഞുനിന്നിരുന്നു- എന്നെ ഇതുവരെ സപ്പോര്‍ട്ട് ചെയ്‍ത, കൂടെയുണ്ടായ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. എന്റെ ജീവിതത്തില്‍ ഒരു നല്ല കാര്യം നടക്കാന്‍ പോവുകയാണ്. കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. എല്ലാവരും സപ്പോര്‍ട്ട് ചെയ്യുക, വീഡിയോയിലൂടെ ശാലിനി പറഞ്ഞു.

വിനായകൻ പറഞ്ഞത് തെറ്റ്, അന്ന് പ്രതികരിക്കാനായില്ല; ക്ഷമ ചോദിക്കുന്നുവെന്ന് നവ്യ നായർ

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ(Vinayakan) നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി ര​ഗത്തെത്തിയത്. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ്യ. 

വിനായകൻ പറഞ്ഞതു തെറ്റായിപ്പോയെന്ന് നവ്യ നായർ പറയുന്നു. വിനായകന്റെ പരാമർ‍ശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും എന്നാൽ ആ സമയത്ത് പ്രതികരിക്കാൻ സാധിച്ചില്ലെന്നും നവ്യ പറഞ്ഞു. അവിടെ ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതന്നും അന്ന് ഉണ്ടായ മുഴുവൻ സംഭവത്തിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി. 

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശം. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ പറഞ്ഞത്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടൻ വിനായകൻ കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു. 

click me!