ഭൂല്‍ ഭുലയ്യ 3 ടൈറ്റില്‍ ട്രാക്ക് ടീസര്‍ പുറത്ത്; ചിത്രം റിലീസ് ദീപാവലിക്ക്

By Web Team  |  First Published Oct 15, 2024, 11:19 AM IST

കാര്‍ത്തിക് ആര്യന്‍ നായകനായ ഭൂല്‍ ഭുലയ്യ 3 യുടെ ടൈറ്റില്‍ ട്രാക്ക് ടീസര്‍ റിലീസ് ചെയ്തു. ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സ് ചേര്‍ത്ത് ചിത്രത്തിന് 135 കോടി നേടി. ദീപാവലി റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തും.


ദില്ലി: കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്‍മി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം ഭൂല്‍ ഭുലയ്യ 3 യുടെ ടൈറ്റില്‍ ട്രാക്ക് ഇറങ്ങി. ഭൂല്‍ ഭുലയ്യയിലെ ഐക്കോണിക് ഗാനം 'ഹരേ റാം' റീമിക്സാണ് ടൈറ്റില്‍ ഗാനം.ദില്‍ജിത്ത് ദോസാഞ്ചാണ് ഗാനം ആലപിക്കുന്നത് ഒപ്പം പിറ്റ്ബുള്ളും ഉണ്ട്. ഗാനം പൂര്‍ണ്ണമായി ബുധനാഴ്ച ഇറങ്ങും. ടി സിരീസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, മുറാദ് ഖേതാനി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വന്‍ വിജയം നേടിയ ഭൂല്‍ ഭുലയ്യ 2 ന്‍റെ തുടര്‍ച്ച ആയതിനാല്‍ത്തന്നെ ഹിന്ദി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭൂല്‍ ഭുലയ്യ 3. ആ വിപണിമൂല്യമാണ് പ്രീ റിലീസ് ബിസിനസിലും പ്രതിഫലിച്ചിരിക്കുന്നത്.

Latest Videos

പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സ് ചേര്‍ത്ത് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 135 കോടിയാണ്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് റൈറ്റ്സ് സോണി നെറ്റ്‍വര്‍ക്കിനുമാണ് വിറ്റിരിക്കുന്നതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അഞ്ച് ഗാനങ്ങളുള്ള ആല്‍ബം ടി സിരീസ് തന്നെയാണ് മൂല്യമിട്ട് കൈവശം വച്ചിരിക്കുന്നത്. വിദ്യാ ബാലന്‍, മാധുരി ദീക്ഷിത്, തൃപ്തി ദിംറി, വിജയ് റാസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ദീപാവലി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. 

ഭൂൽ ഭുലയ്യ 3 യുടെ  ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഭൂൽ ഭുലയ്യ 3യുടെ ടീസറിന് താഴെയാണ് ആരാധകർ കമന്റുകളുമായി രം​ഗത്ത് എത്തിയത്. പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യയിൽ അക്ഷയ് കുമാർ ആയിരുന്നു നായകനായി എത്തിയിരുന്നുന്നത്. എന്നാല്‍ രണ്ടാം ഭാഗം മുതല്‍ സംവിധായകനും നടനും മാറിയിരുന്നു. കാര്‍ത്തിക് ആര്യന് പകരം അക്ഷയ് കുമാര്‍ മതിയെന്ന് പറയുന്നവരും ധാരാളമാണ്.

ഇതിനിടെ കട്ടിലിന് പകരം സിംഹാസനം എടുത്തു പൊക്കുന്ന വിദ്യാ ബാലനെതിരെ ട്രോളുകളും ഉയരുന്നുണ്ട്. കളര്‍ഫുള്ളായ ഒരു കോമഡി എന്‍റര്‍ടെയ്മെന്‍റാണ് ഒരുങ്ങുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. റൂഹ് ബാബ എന്ന റോളില്‍ കാര്‍ത്തിക് ആര്യന്‍ വീണ്ടും എത്തുകയാണ് ചിത്രത്തില്‍.

പ്രമുഖ നടന്‍ സംവിധായകന്‍, നായകന്‍ സൂര്യ, റഹ്മാന്‍റെ സംഗീതം : വന്‍ പ്രഖ്യാപനമായി പുതിയ ചിത്രം 'സൂര്യ 45'

ബോളിവുഡ് സിനിമകളിലെ സാന്നിധ്യമായ നടൻ അതുൽ പർചുരെ അന്തരിച്ചു

click me!