'ഭാവന സ്റ്റുഡിയോസ് പ്രേമലു നിർമിക്കാൻ ഒരേയൊരു കാരണമേയുള്ളൂ'; വെളിപ്പെടുത്തി ദിലീഷ് പോത്തൻ

By Web Team  |  First Published Feb 8, 2024, 12:22 PM IST

'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന 'പ്രേമലു' ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്.


കൊച്ചി: മലയാള സിനിമയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്‍റെഏറ്റവും പുതിയ സിനിമയാണ് 'പ്രേമലു'. ഗിരീഷ് എഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 9ന് പ്രേമലു തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന 'പ്രേമലു' ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലൻ കെ ഗഫൂറും  മമിത ബൈജുവുമാണ്  ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. തന്‍റെ മുൻകാല ചിത്രങ്ങളെപ്പോലെ തന്നെ 'പ്രേമലു'വും ജനങ്ങൾ ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് സംവിധായകൻ ഗിരീഷ് എഡി പറഞ്ഞു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു 'പ്രേമലു' ടീം.

Latest Videos

'സൂപ്പർ ശരണ്യ', 'തണ്ണീർ മത്തൻ ദിനങ്ങൾ' സിനിമകളിലേത് പോലെ കഥാസന്ദർഭങ്ങളും കഥാപാത്ര സ്വഭാവവും താരനിരയും ആവർത്തിക്കുന്ന രീതി പ്രേമലുവിലും തുടരുന്നല്ലോ എന്ന ചോദ്യത്തിന് ബോധപൂർവം സംഭവിക്കുന്നതല്ല അതെന്നായിരുന്നു സംവിധായകന്‍റെ മറുപടി. തന്‍റെ മുൻ ചിത്രങ്ങളുടെ ശൈലി പിന്തുടർന്നിട്ടുണ്ട്. പക്ഷേ സിനിമയുടെ ആശയം തികച്ചും വ്യത്യസ്‌തമാണ്.

പുതിയൊരു രൂപത്തിലും ഭാവത്തിലും, തന്‍റെ കലാസ്വഭാവവും രീതികളും അപ്പാടെ മാറ്റി ഒരു പരീക്ഷണ ചിത്രം ഒരുക്കുന്നതിലും നല്ലത് പ്രേക്ഷകർക്ക് കൃത്യമായി ഇഷ്‌ടപ്പെടുമെന്ന് ബോധമുള്ള വഴിയെ യാത്ര ചെയ്യുന്നതാണ്. ഭാവിയിൽ പ്രേക്ഷകർക്ക് തോന്നുന്ന ശൈലിയിലെ സാമ്യത മാറ്റിപ്പിടിച്ച് പുതിയ രീതിയിൽ ചിത്രം ഒരുക്കാൻ ശ്രമിക്കുമെന്നും ഗിരീഷ് എഡി പറഞ്ഞു.

അതേസമയം ഭാവന സ്റ്റുഡിയോസ് 'പ്രേമലു'വിന്‍റെ നിർമാണം ഏറ്റെടുക്കാനുള്ള ഒരേയൊരു കാരണം സംവിധായകൻ ഗിരീഷ് എഡിയിലുള്ള വിശ്വാസമാണെന്ന് ദിലീഷ് പോത്തൻ വ്യക്തമാക്കി. ഗിരീഷ് എ ഡി എന്ന സംവിധായകന്‍റെ ഒരു ചിത്രം നിർമിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഭാവന സ്റ്റുഡിയോസ് 'പ്രേമലു'വിന്‍റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. പൂർണമായും സംവിധായകനിൽ വിശ്വാസമർപ്പിച്ച് കൊണ്ടാണ് ഭാവന സ്റ്റുഡിയോ ഈ ചിത്രത്തിന്‍റെ ഭാഗമായത്.

പ്രേക്ഷകർക്കിഷ്‌ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ നിർമിക്കാനാണ് എക്കാലവും ഭാവന സ്റ്റുഡിയോസ് ശ്രമിച്ചിട്ടുള്ളതെന്നും നിർമാതാവ് ദിലീഷ് പോത്തൻ പറഞ്ഞു. അതേസമയം ബേസിൽ ജോസഫിനെയും നസ്രിയയെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് 'പ്രേമലു'വിന്‍റെ പ്രാരംഭ ചർച്ചകൾ നടന്നതെന്ന തരത്തിൽ നേരത്തെ വാർത്തകൾ പരന്നിരുന്നു. എന്നാൽ അത്തരം വാർത്തകൾ ശരിയല്ലെന്ന് സംവിധായകനും നിർമ്മാതാവും വ്യക്തമാക്കി.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് പ്രേമലുവിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് ,  വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

ആക്ഷനും ഇമോഷനും ജയംരവിയുടെ സൈറണ്‍; പൊലീസായി തിളങ്ങി കീര്‍ത്തി- ട്രെയിലര്‍

രാഷ്ട്രീയത്തിലിറങ്ങിയ വിജയിക്ക് 'കേരളത്തിന് വേണ്ടിയും പ്ലാനുണ്ട്': കാരണം ഇതാണ്.!

click me!