The Survival teaser : ഭാവന നായികയായി ഹ്രസ്വ ചിത്രം, ' ദ സര്‍വൈവല്‍' ടീസര്‍

By Web Team  |  First Published May 27, 2022, 11:40 AM IST

ഭാവന നായികയാകുന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ (The Survival teaser).


ഭാവന നായികയാകുന്ന ഹ്രസ്വ ചിത്രം ഒരുങ്ങുന്നു.മാധ്യമപ്രവര്‍ത്തകനായ എസ് എൻ രജീഷാണ് സംവിധായകൻ. എസ് എൻ രജീഷ് തന്നെയാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്'ദ സര്‍വൈവല്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസറാണ് ഇപോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് (The Survival teaser).

ഒരു സ്‍ത്രീപക്ഷ പ്രമേയവുമായിട്ടാണ് ചിത്രം എത്തുന്നത്. പഞ്ചിംഗ് പാഡില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്ന ഭാവനയുടെ ദൃശ്യമാണ് ടീസറിലുള്ളത്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കണം എന്ന ആഹ്വാനമാണ് ചിത്രം നല്‍കുന്നത്. കൊച്ചിയാണ് ലൊക്കേഷൻ.

Latest Videos

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലും ഭാവന നായികയാകുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു.

 സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്‍ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും.  സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.

 സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Read More : കിടിലൻ ലുക്കില്‍ ഹൃത്വിക് റോഷൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഹൃത്വിക് റോഷന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷൻ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് (Hrithik Roshan).

താടി വെച്ച ലുക്കിലാണ് ഹൃത്വിക് റോഷനെ ഫോട്ടോയില്‍ കാണുന്നത്. കിടിലൻ ലുക്കാണെന്നാണ് ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകള്‍ എഴുതുന്നത്. എന്തായാലും ഹൃത്വിക് റോഷന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹൃത്വിക്കിന്റേതായി 'ഫൈറ്റര്‍' എന്ന ചിത്രമാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് 'ഫൈറ്റര്‍' നിര്‍മിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ഫൈറ്റര്‍. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2023 റിപ്പബ്ലിക് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സിദ്ദാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വാര്‍' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദും ഹൃത്വിക് റോഷനും ഒന്നിക്കുകയാണ് 'ഫൈറ്ററി'ലൂടെ. 'വാര്‍' എന്ന ചിത്രം വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും 'വാര്‍' ആയിരുന്നു.

click me!