കൃഷ്ണദാസ് മുരളി രചനയും സംവിധാനവും
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഭരതനാട്യം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സൈജു കുറുപ്പിനൊപ്പം നന്ദു പൊതുവാളും അഭിരാം രാധാകൃഷ്ണനും സ്വാതി ദാസ്പ്രഭുവുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. നർമ്മ മുഹൂർത്തങ്ങളിലൂടെ കാമ്പുള്ള ഒരു കുടുംബകഥ പറയുന്ന ചിത്രമാണിതെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.
സൈജു കുറുപ്പ് എന്‍റര്‍ടെയ്ന്‍മെന്‍റ്സുമായി ചേര്‍ന്ന് തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സായ്കുമാർ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി.
ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, കലാസംവിധാനം ബാബു പിള്ള, മേക്കപ്പ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, നിശ്ചല ഛായാഗ്രഹണം ജസ്റ്റിൻ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് കല്ലാർ അനിൽ, ജോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന. ഓഗസ്റ്റ് 23ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.
ALSO READ : വിഷ്‍ണു ശ്യാമിന്‍റെ ഈണം; 'നുണക്കുഴി' ടൈറ്റില്‍ ട്രാക്ക് എത്തി