സേതുമാധവന് കീരിക്കാടനെ തല്ലിത്തോല്‍പ്പിക്കാൻ കഴിഞ്ഞത് എന്തുകൊണ്ട്?, കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

By Web Team  |  First Published Sep 28, 2023, 11:04 AM IST

സേതുമാധവന് കീരിക്കാടനെ തല്ലിത്തോല്‍പ്പിക്കാനായതിന്റെ കാരണം പറയുന്നു കുഞ്ചാക്കോ ബോബൻ.


കുഞ്ചാക്കോ ബോന്റെ പുതിയ ചിത്രമായ ചാവേര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്ഷന് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമാണ് ചാവേര്‍ എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിലെ എണ്ണപ്പെട്ട ക്ലൈമാക്സ് ഫൈറ്റുകളിലൊന്നു കിരീടത്തിലേതാണെന്ന് അഭിപ്രായപ്പെടുകയാണ് കുഞ്ചാക്കോ ബോബൻ. ചാവേറിന്റെ പ്രമോഷനായുള്ള അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

മലയാളത്തിലെ മികച്ച ക്ലൈമാക്സ് സ്റ്റണ്ടുകളിലൊന്നുള്ള സിനിമ കിരീടത്തിലേതാണ് എന്ന് തോന്നുന്നു. യഥാര്‍ഥ ജീവിതത്തില്‍ നോക്കുമ്പോള്‍ കീരിക്കാടനെ പോലെയുള്ള ഒരാളെ സേതുമാധവൻ തോല്‍പ്പിക്കാൻ ആകണമെന്നില്ല. കാരണം കീരിക്കാടന്റെ പശ്ചാത്തലമൊക്കെ അങ്ങനെയാണ്. സേതുമാധവൻ അങ്ങനെയല്ല. സേതുമാധവൻ ആള്‍ക്കാരെ ദ്രോഹിക്കുന്ന ഒരാളല്ല. പക്ഷേ സേതുമാധവന്റെ ഓരോ ഇടിയും അത്ര ഇംപാക്‍ടായി തോന്നണമെങ്കില്‍ അത് ബാലൻസു ചെയ്യാനുള്ള ഭയങ്കര സ്‍ട്രോംഗായ ഒരു ഇമോഷണല്‍ ബാക്കിംഗുണ്ട് . അതുകൊണ്ടാണ് സേതുമാധവൻ കീരിക്കാടനെ തകര്‍ക്കണം ജയിക്കണമെന്നൊക്കെ പ്രേക്ഷകര്‍ക്ക് തോന്നുന്നത്.

Latest Videos

മോഹൻലാല്‍ നായകനായി 1989ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കിരീടം. സേതുമാധവനായി മോഹൻലാല്‍ നിറഞ്ഞാടിയ ചിത്രം. മോഹൻ രാജായിരുന്നു കീരിക്കാടൻ ജോസ്. സാധാരണക്കാരനായ സേതുമാധവൻ പ്രത്യേക സാഹചര്യത്തില്‍ ഗുണ്ടയായി മാറുകയാണ് കിരീടത്തില്‍. സേതുമാധവൻ കീരിക്കാടനെ പരാജയപ്പെടുത്തുന്നതോടെയാണ് ആ കഥാപാത്രത്തിന് അതുവരെയില്ലാത്ത സ്വഭാവമാറ്റം ഉണ്ടാകുന്നത്. കീരിക്കാടനെ വീഴ്‍ത്തുന്നതോടെയാണ് സേതുമാധവൻ ഗുണ്ടയാകുന്നത്. അത് സേതുമാധവന്റെ സ്വപ്‍നങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു. സേതുമാധവന് എല്ലാം നഷ്‍ടമാകുന്നു.

സിബി മലയില്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്‍ത കിരീടം മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചാവേര്‍ സംവിധാനം ചെയ്‍തിരിക്കുന്നത് ടിനു പാപ്പച്ചനാണ്. ചാവേറിന്റെ റിലീസ് ഒക്ടോബര്‍ അഞ്ചിനാണ്. കുഞ്ചാക്കോ ബോബന്റെ വേറിട്ട കഥാപാത്രമായിരിക്കും ചിത്രത്തില്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തില്‍ അര്‍ജുനും അശോകനും ആന്റണി വര്‍ഗീസും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Read More: ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാലും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!