ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ 'ആദ്രിക'യുടെ ട്രയിലർ കാൻ ഫെസ്റ്റിവലിൽ

By Web Team  |  First Published May 16, 2024, 3:37 PM IST

അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ഒ പി നയ്യാരുടെ ചെറുമകൾ നിഹാരിക റൈസാദയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാവുന്നത്


ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിർമ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രം 'ആദ്രിക'യുടെ ട്രെയിലർ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയർ ചെയ്യുന്നു. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. 

അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ഒ പി നയ്യാരുടെ ചെറുമകൾ നിഹാരിക റൈസാദയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാവുന്നത്. ഐ.ബി 71, സൂര്യവൻശി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. അവരോടൊപ്പം ഡോണോവൻ ടി വോഡ്‌ഹൗസും അജുമൽ ആസാദും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർഗരറ്റ് എസ് എ, ദി ഗാരേജ് ഹൗസ്, യുണീക് ഫിലിംസ് [യുഎസ്], റെയ്സാദ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകള്‍ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സാർത്ഥക് കല്യാണിയാണ് സംഗീതം ഒരുക്കുന്നത്. വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. 

Latest Videos

അശോകൻ പി കെ ആണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റർ മെഹറലി പോയ്ലുങ്ങൽ ഇസ്മയിൽ, അസോസിയേറ്റ് ഡയറക്ടർ കപിൽ ജെയിംസ് സിങ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്. ആർട്ട് വേണു തോപ്പിൽ, മേക്കപ്പ് സുധീർ കുട്ടായി, ഡയലോഗ്സ് വിനോദ് നാരായണൻ, കളറിസ്റ്റ് രാജീവ് രാജകുമാരൻ, സൗണ്ട് ഡിസൈൻ ദിവാകർ ജോജോ, മാർക്കറ്റിംഗ് ബി സി ക്രിയേറ്റീവ്സ്, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : 'സുരേശന്‍റെയും സുമലതയുടെയും' പ്രണയത്തിൽ സംഭവിച്ചതെന്ത്? ചിരിപ്പൂരമൊരുക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍: റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!