പൂനം പാണ്ഡേയ്ക്ക് മുന്‍പ് ഈ ബോളിവുഡ് നടിയും 'ഫേക്ക് മരണ നാടകത്തിന്‍റെ' ഭാഗമായി; അതും സിനിമയ്ക്കായി.!

By Web Team  |  First Published Feb 5, 2024, 4:17 PM IST

എന്തായാലും പൂനം ഏറെ വിമര്‍ശനം നേരിടുന്ന അവസ്ഥയില്‍ ഇത്തരം പ്രമോഷണല്‍ വ്യാജമരണം ബോളിവുഡില്‍ ഒരു പുതിയ കഥയല്ലെന്നാണ് ചില പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. 


മുംബൈ: നടി പൂനം പാണ്ഡേ സ്വന്തം മരണം വ്യാജമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും നടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സെര്‍വിക്കല്‍‌ കാന്‍‌സറിനാല്‍ മരിച്ചുവെന്ന് ഔദ്യോഗിക അക്കൌണ്ടുകള്‍ വഴി അറിയിച്ച് നാടിനെ ഞെട്ടിച്ച നടി പിന്നീട് താന്‍ മരിച്ചില്ലെന്നും ഇത് ക്യാന്‍സറിനെതിരായ ബോധവത്കരണമാണ് എന്നും പറഞ്ഞാണ് പിന്നീട് തിരിച്ചുവന്നത്.

എന്തായാലും പൂനം ഏറെ വിമര്‍ശനം നേരിടുന്ന അവസ്ഥയില്‍ ഇത്തരം പ്രമോഷണല്‍ വ്യാജമരണം ബോളിവുഡില്‍ ഒരു പുതിയ കഥയല്ലെന്നാണ് ചില പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന മനീഷ കൊയ്റാളയുടെ മരണവും ഇതുപോലെ വ്യാജമായി പ്രചരിപ്പിച്ചിരുന്നു. അതും ഒരു ചിത്രത്തിന് വേണ്ടിയായിരുന്നു. 

Latest Videos

1995 ല്‍ ഇറങ്ങിയ മഹേഷ് ഭട്ട് ചിത്രം ക്രിമിനല്‍ ഇറങ്ങുന്നതിന് മുന്‍പ് പത്രങ്ങളില്‍ 'മനീഷ കൊയ്റാള കൊല്ലപ്പെട്ടു' എന്ന പരസ്യം നിര്‍മ്മാതാക്കള്‍ കൊടുത്തു. നാഗാര്‍ജ്ജു നായകനായി എത്തിയ ചിത്രം ആയിരുന്നു ക്രിമിനല്‍. തെലുങ്കിലും ഹിന്ദിയിലും ഒരു പോലെ ഇറങ്ങിയ ചിത്രത്തിലെ തൂമിലേ എന്ന ഗാനം ഇന്നും വലിയ ഹിറ്റാണ്. എംഎം കീരവാണിയാണ് ചിത്രത്തിന്‍റെ സംഗീതം.

ക്രിമിനലിന്‍റെ തെലുങ്ക് പതിപ്പ് 1994 ഒക്ടോബർ 14 ന് പുറത്തിറങ്ങി, ഹിന്ദി പതിപ്പ് 1995 ജൂലൈ 21 നാണ് പുറത്തിറങ്ങിയത്. ഈ സമയത്താണ് ചിത്രത്തിന്‍റെ വിവാദ പരസ്യം പ്രമുഖ ഉത്തരേന്ത്യന്‍ പത്രങ്ങളില്‍ നല്‍കിയത്. 

മനീഷ് കൊയ്രാള ചിത്രത്തില്‍ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രധാന കഥ അതിനാലാണ് ഇത്തരത്തില്‍ ഒരു പരസ്യം അന്ന് കൊടുത്തത്. അതേ സമയം മരണം വ്യാജമായി പ്രചരിപ്പിച്ചതിന് പൂനം പാണ്ഡേയ്ക്ക് പുറമേ അവരുടെ ഏജന്‍സിയും മാപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. 

ഗ്രാമി അവാര്‍ഡില്‍ ഗംഭീര നേട്ടം കരസ്ഥമാക്കി 'ശക്തി'; അറിയാം ഉസ്താദ് സക്കീർ ഹുസൈന്‍റെ ബാൻഡിനെ പറ്റി

ധനുഷിന്‍റെ 'ക്യാപ്റ്റന്‍ മില്ലര്‍' ഒടിടി റിലീസാകുന്നു; എവിടെ എപ്പോള്‍ കാണാം.!

click me!