ബേസിലിന് 'ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ' പുരസ്കാരം; അഭിമാനമെന്ന് മലയാളികൾ

By Web Team  |  First Published Mar 30, 2023, 8:06 AM IST

നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ അവാർഡ് ബേസിലിന് ലഭിച്ചിരുന്നു.


ലയാളികളുടെ പ്രിയ സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. വെള്ളിത്തിരയിൽ എത്തി അധികകാലം ആയില്ലെങ്കിലും മലയാള സിനിമയിൽ തന്റേതായൊരിടം ഇതിനോടകം സ്വന്തമാക്കാൻ ബേസിലിന് സാധിച്ചു. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി' സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ ബേസിലിനായി. ഇപ്പോഴിതാ പുതിയ നേട്ടം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബേസിൽ. 

ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ 'ചേഞ്ച് മേക്കേഴ്‌സ്' അവാർഡുകളിൽ 'ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ' അവാർഡ് ആണ് ബേസിൽ സ്വന്തമാക്കിയിരിക്കുന്നത്. നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനൊപ്പം റിഷഭ് ഷെട്ടിക്കും ജോജു ജോർജിനും മറ്റ് താരങ്ങൾക്കും ഒപ്പമുള്ള ഫോട്ടോ ബേസിൽ പങ്കുവച്ചു. നിരവധി പേരാണ് ബേസിലിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. 

Latest Videos

നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ അവാർഡ് ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫും സ്വന്തമാക്കിയത്. 'മിന്നൽ മുരളിക്ക്' ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ് ലഭിച്ചിരുന്നു. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് മിന്നൽ മുരളി ഈ നേട്ടം സ്വന്തമാക്കിയത്.  

'മൂന്ന് ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്, രക്ഷപ്പെടാനാണ് സാധ്യത കൂടുതൽ': ബാല

അതേസമയം, 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രമാണ് ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം പെരുന്നാൾ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ് ചിത്രം നിർമിക്കുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

click me!