ദര്‍ശന രാജേന്ദ്രൻ നായികയായി എത്തുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ബേസിൽ ജോസഫ് ചിത്രം 'ജയ ജയ ജയ ജയ ഹേ'യുടെ ടീസർ പുറത്ത്. ഒരു കോമഡി എന്റർടെയ്നർ ആകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ബേസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹവും പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. ദര്‍ശന രാജേന്ദ്രൻ നായികയായി എത്തുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും.
പാൽതു ജാൻവർ എന്ന ചിത്രത്തിന് ശേഷം ബേസിലിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. നേരത്തെ റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കല്യാണ വേഷത്തിലുള്ള ബേസിലും ദർശനയും ആയിരുന്നു പോസ്റ്ററിൽ. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയത്തിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് ദർശന. ബേസിൽ ചിത്രത്തിലും മറ്റൊരു മികച്ച പ്രകടനമാകും ദർശന കാഴ്ചവയ്ക്കുക എന്നാണ് അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്.
'ജാനേമൻ' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ശ്രീരാമന്റെ വേഷം ചെയ്യാൻ ഞാൻ ഭയപ്പെട്ടിരുന്നു'; 'ആദിപുരുഷി'നെ കുറിച്ച് പ്രഭാസ്
അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ,ധനകാര്യം - അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.