'മിഴിയോരം നനഞ്ഞൊഴുകും' എന്ന എവര്‍ഗ്രീന്‍ ഗാനത്തിന്റെ റീമാസ്റ്റേര്‍ഡ് വെര്‍ഷനാണ് ചിത്രത്തിന്റെ ആദ്യ ഗാനമായി പുറത്തിറങ്ങിയത്.
യുവതാരങ്ങളെ അണിനിരത്തി ചിദംബരമൊരുക്കുന്ന ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍(family entertainer) ചിത്രം ജാന്‍ എ മനിന്(jan e man) ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്. ചിത്രം ഈ മാസം 19ന് തിയേറ്ററുകളിലെത്തും. ആക്ഷനും മാസും നിറഞ്ഞ ഇപ്പോഴത്തെ സിനിമാ സാഹചര്യത്തില്‍ കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്.
undefined
'മിഴിയോരം നനഞ്ഞൊഴുകും' എന്ന എവര്‍ഗ്രീന്‍ ഗാനത്തിന്റെ റീമാസ്റ്റേര്‍ഡ് വെര്‍ഷനാണ് ചിത്രത്തിന്റെ ആദ്യ ഗാനമായി പുറത്തിറങ്ങിയത്. കാനഡയില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ബേസിലിന്റെ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന ഗാനത്തിനു കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും ഇടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന് ശേഷം പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
JANEMAN Movie|ചിരിക്കാൻ തയ്യാറായിക്കൊള്ളൂ, 'ജാൻ എ മാൻ' റിലീസ് തിയ്യതി പ്രഖ്യാപിച്ചു
കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയി മോന്‍ എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജയരാജ്, രാജീവ് രവി, കെ.യു. മോഹനന്‍ എന്നിവരോടൊപ്പം സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വര്‍ഷങ്ങള്‍ ചിദംബരം പ്രവര്‍ത്തിച്ചിട്ടുണ്ട്. വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജിത്ത് കൂക്കല്‍, ഷോണ്‍ ആന്റണി എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാകുന്നു.