അവൻ വരുന്നു..'ബറോസ്'; സംവിധാനം മോഹൻലാൽ; സുപ്രധാന അപ്ഡേറ്റ്

By Web Team  |  First Published Nov 3, 2023, 1:13 PM IST

 സിനിമയുടെ പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. 


കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 

അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നും. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് നവംബര്‍ 4ന് വൈകീട്ട് അഞ്ച് മണിക്ക് എത്തുമെന്നാണ് മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി അറിയിച്ചിരിക്കുന്നത്. 

Latest Videos

 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാർക്ക് കിലിയൻ ബറോസ് ടീമിന്‍റെ ഭാഗമാകുന്നുണ്ട്. ടികെ രാജീവ് കുമാറും ചിത്രത്തിന്‍റെ ഭാഗമാണ്. . 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. 

സിനിമയുടെ സ്പെഷ്യല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലന്‍റിലും ആയാണ് നടക്കുന്നതെന്നും മറ്റ് ജോലികൾ എല്ലാം പൂർത്തിയായെന്നും മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സുരേഷ് ഗോപിയുടെ ഗരുഡന്‍ കിടുക്കിയോ?; പ്രേക്ഷക പ്രതികരണം ഇങ്ങനെ

ഇങ്ങനെ വേദനിപ്പിക്കരുത്, രഞ്ജുഷയുടെ മരണത്തില്‍ വന്ന വീഡിയോയെക്കുറിച്ച് വിഷമത്തോടെ ബീന ആന്‍റണി

click me!