'ആവേശം' വേണ്ടെന്ന് പറഞ്ഞ ബാലയ്യ, അച്ഛന്‍റെ വഴിയിലൂടെയോ?; പുതിയ റോളിന്‍റെ വിശേഷം ഇങ്ങനെ !

By Web Team  |  First Published Oct 12, 2024, 9:16 AM IST

നന്ദമുരി ബാലകൃഷ്ണ അടുത്തതായി ഒരു സൂപ്പർഹീറോ വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം തന്നെ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഹൈദരാബാദ്:  തെലുങ്കിന്റെ ആവേശമാണ് നന്ദമുരി ബാലകൃഷ്‍ണ. ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്‍ണയുടെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വൻ വിജയമായി മാറാറുണ്ട്. അതിനാല്‍ ബാലയ്യ നായകനാകുന്ന ഓരോ ചിത്രത്തിനായും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. എപ്പോഴും വിവാദങ്ങളും ഉണ്ടാക്കാറുണ്ട് ആന്ധ്രയിലെ ഭരണകക്ഷിയായ ടിഡിപിയുടെ എംഎല്‍എ കൂടിയായ നന്ദമുരി ബാലകൃഷ്‍ണ.

ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം അടുത്തതായി ബാലയ്യ ചെയ്യാന്‍ പോകുന്ന റോള്‍ ഒരു സൂപ്പര്‍ ഹീറോ വേഷമാണ് എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രമുഖ സംവിധായകന്‍  ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ ബാലകൃഷ്ണ അഭിനയിക്കുന്നത്. ഈ ചിത്രമാണോ അല്ല അതിന് ശേഷം വരുന്ന ചിത്രമാണ് ബാലകൃഷ്ണ സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്നത് എന്ന് വ്യക്തമായിട്ടില്ല. 

Latest Videos

അതേ സമയം 2025 സംക്രാന്തിക്ക് തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ബോബി കൊല്ലി സംവിധാനം ചെയ്യുന്ന എന്‍ബികെ 109 എന്ന താല്‍ക്കാലിക പേരിട്ട ചിത്രത്തിന് 'ഡാക്കു മഹാരാജ്' എന്ന പേരായിരിക്കും എന്നും സൂചനകള്‍ ഉണ്ട്. എന്തായാലും ഈ മാസം സൂപ്പര്‍ഹീറോ ചിത്രത്തിന്‍റെ അപ്ഡേറ്റ് വരും എന്നാണ് വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോഴും ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

ഷൂട്ടിംഗ് നവംബറില്‍ അവസാനിക്കും. ജനുവരിയില്‍ ചിത്രം തീയറ്ററില്‍ എത്തിക്കാനാണ് പദ്ധതി നടക്കുന്നത്. സിത്താര എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേ സമയം കരിയറില്‍ ബാലകൃഷ്ണയുടെ പിതാവ് എന്‍ടിആറും സൂപ്പര്‍ഹീറോ ചിത്രം ചെയ്തിട്ടുണ്ട്. സൂപ്പര്‍മാന്‍ രീതിയില്‍ 1980ല്‍ സൂപ്പര്‍മാന്‍ എന്ന ചിത്രം എന്‍ടിആര്‍ എടുത്തിരുന്നു. വി മധുസൂതന റാവുവാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

അടുത്തിടെ മലയാളത്തില്‍ വന്‍ ഹിറ്റായ ആവേശം ബാലകൃഷ്ണയെ വച്ച് റീമേക്ക് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ബാലയ്യ ഈ വേഷം നിഷേധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. 

തമിഴ് ബിഗ് ബോസില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; പുറത്തായ 'വിജയ് സേതുപതിയുടെ മകള്‍' തിരുമ്പി വന്താച്ച് !

ഞങ്ങളുടെ പരാതി സിനിമയുടെ പ്രമോഷൻ ഗിമ്മിക്കാണെന്ന് ചിലര്‍ പറ‍ഞ്ഞു, സത്യം തെളിഞ്ഞു: എആര്‍എം സംവിധായകന്‍

click me!