നായകനാവുന്നത് ശ്രീമുരളി
കരിയറിലെ രണ്ടാം ചിത്രം കൊണ്ട് രാജ്യം മുഴുവനുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീല്‍ (Prashanth Neel). കെജിഎഫ് ആയിരുന്നു ആ ചിത്രം. മറ്റു പല ഭാഷകളിലെ സിനിമാവ്യവസായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം പേരില്ലാതിരുന്ന സാന്‍ഡല്‍വുഡിനെ മുന്‍നിരയിലേക്ക് നീക്കിനിര്‍ത്തി എന്നതാണ് കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ പ്രശാന്ത് നീല്‍ സ്വന്തമാക്കിയ നേട്ടം. പ്രഭാസ് നായകനാവുന്ന സലാര്‍, ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന പുതിയ ചിത്രം എന്നിവയാണ് പ്രശാന്തിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍. എന്നാല്‍ അദ്ദേഹം ഭാഗഭാക്കാവുന്ന മറ്റൊരു ചിത്രം ബംഗളൂരുവില്‍ ഇന്ന് ആരംഭിച്ചു.
ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ബഗീര (Bagheera) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍ ആണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് എന്നതും കൌതുകം. ബംഗളൂരുവിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ALSO READ : കുഞ്ഞുങ്ങൾക്കൊപ്പം 'കിം കിം കിമ്മു'മായി മഞ്ജു വാര്യർ
പൊലീസ് കഥാപാത്രമാണ് ശ്രീമുരളി അവതരിപ്പിക്കുന്ന നായകന്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് 2020 ഡിസംബറില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. മദഗജ ആണ് ശ്രീമുരളിയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. ബംഗളൂരുവിലും കര്‍ണ്ണാടകയുടെ മറ്റു ഭാഗങ്ങളിലുമായിരിക്കും ബഗീരയുടെ ഭൂരിഭാഗം ചിത്രീകരണവും. മറ്റു താരങ്ങളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ലക്കി ഉള്‍പ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഡോ. സൂരി.
'ഇത് പുതിയ ഇന്ത്യ'; പ്രധാനമന്ത്രിയെ പ്രശംസിച്ച് മാധവന്‍
കാൻ ചലച്ചിത്ര മേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടൻ മാധവൻ(Madhavan). പ്രധാനമന്ത്രി കൊണ്ടുവന്ന മൈക്രോ എക്കോണമി നയത്തെ പ്രശംസിച്ച് കൊണ്ടാണ് മാധവൻ രംഗത്തെത്തിയത്. ഡിജിറ്റലൈസേഷന്‍ അവതരിപ്പിച്ചപ്പോള്‍ പരാജയമായി തീരുമെന്ന് ലോകം സംശയിച്ചുവെന്നും എന്നാല്‍ ആ ധാരണകള്‍ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും മാധവന്‍ പറയുന്നു. ചലച്ചിത്ര മേളയില്‍ മാധവൻ സംസാരിക്കുന്ന വീഡിയോ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ALSO READ : ത്രസിപ്പിക്കുന്ന മിസ്റ്ററി ത്രില്ലര്‍, 'ട്വല്‍ത്ത് മാൻ' റിവ്യൂ
"ഇന്ത്യൻ പ്രധാനമന്ത്രി തന്റെ ഭരണം ആരംഭിച്ചപ്പോൾ മൈക്രോ ഇക്കണോമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു.ലോകം മുഴുവന്‍ കരുതിയത് അതൊരു വലിയ പരാജയമായി മാറുമെന്നാണ്. ഇന്ത്യയിലെ ഉള്‍ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സ്മാര്‍ട്ടഫോണും അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന ധാരണയില്‍ നിന്നാണ് ആ സംശയം ഉടലെടുത്തത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഥ മാറിമറിഞ്ഞു. മൈക്രോ എക്കണോമി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ ഇപ്പോൾ മാറിയിരിക്കുകയാണ്. അതാണ് പുതിയ ഇന്ത്യ", എന്നാണ് മാധവന്‍ പറഞ്ഞത്. ചലച്ചിത്രമേളയില്‍ മാധവനൊപ്പം കമല്‍ ഹാസന്‍, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ അതിഥികളാണ്.
'ബറോസില്‍ അഭിനയിക്കാന്‍ ലാല്‍ സാര്‍ വിളിച്ചു, പക്ഷേ..'; സന്തോഷ് ശിവന്‍ പറയുന്നു
റോക്കട്രി - ദ നമ്പി ഇഫക്ട് എന്ന ചിത്രമാണ് മാധവന്‍റേതായിപുറത്തിറങ്ങാനിരിക്കുന്നത്. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ ചിത്രമാണിത്. മാധവൻ തന്നെയാണ് നമ്പി നാരായണനായി അഭിനയിക്കുന്നത്. വരുന്ന ജൂലൈ ഒന്നിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പ്രമുഖ മലയാളി വ്യവസായിയായ ഡോ വര്‍ഗീസ് മൂലന്‍റെ വര്‍ഗീസ് മൂലൻ പിക്ച്ചേഴ്സും, ആര്‍ മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.