റിലീസ് ചെയ്‍തിട്ട് മണിക്കൂറുകള്‍ മാത്രം; 'അവതാര്‍' 2 വ്യാജ പതിപ്പ് ഓണ്‍ലൈനില്‍

By Web Team  |  First Published Dec 16, 2022, 12:17 PM IST

അതേസമയം വ്യാജപതിപ്പ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍


ലോകമാകമാനമുള്ള സിനിമാപ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന ചിത്രമാണ് അവതാര്‍ 2. ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്നതിനാല്‍ ലോകമാകെയുള്ള തിയറ്റര്‍ വ്യവസായത്തിനും ഈ ജെയിംസ് കാമറൂണ്‍ ചിത്രത്തോടുള്ള പ്രിയം ഏറെയാണ്. എന്നാല്‍ റിലീസ് ചെയ്‍ത് മണിക്കൂറുകള്‍ക്കിപ്പുറം ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. 

ടൊറന്‍റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വ്യാജപതിപ്പ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ബിഗ് സ്ക്രീനില്‍ എപ്പോഴും ദൃശ്യവിസ്മയങ്ങള്‍ കാട്ടാറുള്ള ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ഒന്നാണ് എന്നതിനാല്‍ അത് മൊബൈലിലോ ലാപ്ടോപ്പിലോ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല എന്നാണ് വിലയിരുത്തല്‍. 

Latest Videos

ALSO READ : ഡബിള്‍ റോളില്‍ രവി തേജ, വില്ലനായി ജയറാം; 'ധമാക്ക' ട്രെയ്‍ലര്‍

അവതാര്‍ പുറത്തിറങ്ങി 13 വര്‍ഷത്തിനിപ്പുറമാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച മൌത്ത് പബ്ലിസിറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിക്കുന്നത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് 30 കോടിയോളമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ചിത്രത്തിന് കൂടുതല്‍ ആവേശകരമായ പ്രതികരണം ലഭിച്ചിരിക്കുന്നത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ തെന്നിന്ത്യയില്‍ നിന്ന് 17.19 കോടിയും ഉത്തരേന്ത്യയില്‍ നിന്ന് 11.97 കോടിയുമാണ് ചിത്രം നേടിയതെന്ന് സിനിട്രാക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിവിആര്‍, ഐനോക്സ്, സിനിപൊളിസ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ചെയിനുകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്.

click me!