'കടുക്കനിട്ടത് പോയാല്‍ കമ്മലിട്ടത് വരും': അല്ലു പടം പോയി, മറ്റൊരു വന്‍താരത്തെ പിടിച്ച് അറ്റ്ലി !

By Web Team  |  First Published Jun 18, 2024, 7:24 PM IST

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനൊപ്പം അറ്റ്ലി ഏറ്റിരുന്ന ചിത്രം ഉപേക്ഷിച്ചു എന്നായിരുന്നു വാര്‍ത്ത. 


ചെന്നൈ: ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ തന്‍റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ സംവിധായകനാണ് അറ്റ്ലി. ജവാന് ശേഷം അറ്റ്ലി ഏത് നടനുമായി സഹകരിക്കും എന്നതാണ് സിനിമ ലോകം ആകാംക്ഷയോടെ നോക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത അത്ര ശുഭകരം അല്ലായിരുന്നു. 

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനൊപ്പം അറ്റ്ലി ഏറ്റിരുന്ന ചിത്രം ഉപേക്ഷിച്ചു എന്നായിരുന്നു വാര്‍ത്ത. അല്ലു തന്‍റെ ഹോം ബാനറില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന് അറ്റ്ലി കൂടുതല്‍ പ്രതിഫലം ചോദിച്ചതോടെ മുടങ്ങിയെന്നാണ്  തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പുതിയ വാര്‍ത്ത അനുസരിച്ച് അല്ലു പടം മുടങ്ങിയതിന് പിന്നാലെ അറ്റ്ലി സല്‍മാന്‍ ഖാനുമായി ചേര്‍ന്ന് ചിത്രം ചെയ്യുന്നു എന്നാണ് വാര്‍ത്ത. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ സണ്‍ പിക്ചേര്‍സ് ചിത്രം നിര്‍മ്മിച്ചേക്കും എന്നാണ് വിവരം. 

Latest Videos

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദറി'ന്‍റെ തിരക്കിലായ സൽമാൻ ഇപ്പോള്‍. ഈ ചിത്രത്തിനായി ബിഗ് ബോസ് ഒടിടി അവതരണം പോലും സല്‍മാന്‍ ഉപേക്ഷിച്ചിരുന്നു. അതേ സമയം അറ്റ്ലി ചിത്രം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 'സിക്കന്ദർ' 2025 ഈദ് റിലീസിനാണ് തയ്യാറെടുക്കുന്നത്. 2025 മാർച്ചോടെ ചിത്രം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

അതേ സമയം അല്ലു അര്‍ജുന്‍ ചിത്രത്തിനായി അറ്റ്ലി  ചോദിച്ചത് 100 കോടിയാണ് എന്നാണ് വിവരം. ഇത്രയും തുക നല്‍കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെയാണ് പ്രൊജക്ട് പ്രതിസന്ധിയിലായത്. നേരത്തെ ജവാന്‍ സിനിമയുടെ പ്രതിഫലമായി അറ്റ്ലിക്ക് 80 കോടി കിട്ടിയെന്നാണ് വിവരം. ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ആഗോളതലത്തില്‍ ചിത്രം 1000 കോടി നേടിയിരുന്നു. 

അടുത്തിടെ അടുത്ത ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അറ്റ്ലി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 

ലക്ഷത്തില്‍ അഞ്ച് ആളുകളെ ബാധിക്കുന്ന രോഗം; ഗായിക അൽക യാഗ്നിക്കിന് കേള്‍വി ശക്തി നഷ്ടമായി

ജിപിയുടെ പിറന്നാൾ ദിനത്തിൽ വൈകാരികമായ ആശംസയുമായി ഗോപിക

click me!