കളക്ഷൻ ഞെട്ടിച്ചു, കിഷ്‍കിന്ധാ കാണ്ഡം ഒടിടിക്ക് കടുത്ത മത്സരം, റെക്കോർഡ് തുകയ്‍ക്ക് സ്വന്തമാക്കി വമ്പൻ കമ്പനി

By Web Team  |  First Published Sep 22, 2024, 11:52 AM IST

ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം ഒടിടിയില്‍ എവിടെയെന്നതിന് ഉത്തരമായി.


ഓണത്തിന് പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രങ്ങളില്‍ കിഷ്‍കിന്ധാ കാണ്ഡം ഹിറ്റായി മാറിയിരിക്കുകയാണ്. എന്നാല്‍ വെറും ഹിറ്റ് എന്ന് പറഞ്ഞാല്‍ പോരാ മലയാളത്തിന്റെ ഗതി മാറ്റുന്ന ചിത്രമായും മാറിയിരിക്കുകയാണ്. ഉള്ളടക്കത്തിന്റെ കരുത്തില്‍ കിഷ്‍കിന്ധാ കാണ്ഡം സിനിമ മലയാളത്തില്‍ വേറിട്ടുനില്‍ക്കും. തിയറ്ററിലെ വിജയം കിഷ്‍കിന്ധാ കാണ്ഡത്തിന്റെ ഒടിടി ഡീലിലും പ്രതിഫലിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡത്തിനറെ ഒടിടി റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിനാണ്. സാറ്റ്‍ലൈറ്റ് റൈറ്റ്‍സ് ഏഷ്യാനെറ്റിനുമാണ് എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെയടക്കും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് 12 കോടിക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. ആസിഫ് അലി നായകനായ ഒരു ചിത്രത്തിന് ലഭിച്ച ഉയര്‍ന്ന തുകയാണെന്ന് വ്യക്തമാണ്.

Latest Videos

കിഷ്‍കിന്ധാ കാണ്ഡം ആഗോളതലത്തില്‍ 29 കോടി രൂപയോളം നേടിയിട്ടുണ്ട്.  നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന് ചിത്രത്തിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അതില്‍ നിന്ന് ആസിഫ് അലി ചിത്രത്തിന്റെ നേട്ടം വലിയ തുകയിലേക്ക് എത്തിയത്. ആസിഫ് അലിയുടെ എക്കാലത്തെയും വിജയ ചിത്രമായി കിഷ്‍കിന്ധാ കാണ്ഡം മാറുമെന്നാണ് റിപ്പോര്‍ട്ട്.

ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.  ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.

Read More: വിദേശത്തും ഞെട്ടിച്ച് ഇന്ത്യൻ നായിക, കളക്ഷനില്‍ വൻ നേട്ടം, തുക പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!