'കുടുംബവിളക്ക്' അടുത്ത വിവാഹത്തിന് ഒരുങ്ങുന്നു, സീരിയല്‍ റിവ്യു

By Web Team  |  First Published Jun 7, 2023, 7:15 PM IST

കൊളേജ്‌മേറ്റായ 'സച്ചിനു'മായി 'ശീതള്‍' പ്രണയത്തിലായിരുന്നു.


'പ്രതീഷ് മേനോന്റെ' സിനിമാ പ്രവേശവും 'രോഹിത്തി'ന്റെ അപകടനില തരണം ചെയ്യലുമെല്ലാമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്ന 'കുടുംബവിളക്കി'ല്‍ അടുത്ത സന്തോഷം കൂടി വരികയാണ്. 'സുമിത്ര'യുടെ മകളായ 'ശീതളി'ന്റെ വിവാഹത്തിലേക്കാണ് സീരിയല്‍ കടക്കുന്നത്. അതിന് മുന്നോടിയായുള്ള പെണ്ണുകാണല്‍ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ പ്രധാന സംഭവം. 'ശീതളി'ന്റെ അച്ഛനായ 'സിദ്ധാര്‍ത്ഥോ', വീട്ടിലെ തന്നെ ചില അംഗങ്ങളോ ഒന്നും മുന്‍കൂട്ടി അറിയാതെയായിരുന്നു പെണ്ണുകാണല്‍ അരങ്ങേറിയത്. കൊളേജ്‌മേറ്റായ 'സച്ചിനു'മായി 'ശീതള്‍' പ്രണയത്തിലായിരുന്നു. നീണ്ട പ്രണയത്തിനൊടുവിലാണ് 'ശീതളി'ന്റെയും 'സച്ചിന്റെ'യും വിവാഹത്തിലേക്ക് വീട്ടുകാരും എത്തുന്നത്. പെണ്ണിന്റെ അച്ഛമ്മയായ 'സരസ്വതി'യോടുപോലും പെണ്ണുകാണലിനെപ്പറ്റി ആരും മുന്നേ പറഞ്ഞിരുന്നില്ല. അല്‍പം പ്രശ്‌നക്കാരിയായ 'സരസ്വതി' മംഗളകര്‍മ്മത്തില്‍ ഇടങ്കോലിടും എന്ന അറിവാണ് അവരെ അറിയിക്കാതെ പരിപാടി നടത്തിയത്.

രാവിലേതന്നെ വീട്ടിലേക്ക് ആരെല്ലാമോ വന്ന് കയറുമ്പോള്‍, എന്താണ് സംഗതിയെന്ന് തിരക്കുന്ന 'സരസ്വതി'യെ മറി കടന്ന് 'പ്രതീഷാ'ണ് 'സച്ചിനേ'യും കുടുംബത്തേയും അകത്തേക്ക് ആനയിക്കുന്നത്. കുട്ടിയുടെ അച്ഛനായ 'സിദ്ധാര്‍ത്ഥി'നോട് പറഞ്ഞിരുന്നോ, എന്ന് പല തവണയായി 'സരസ്വതി' ചോദിക്കുമ്പേള്‍, പറഞ്ഞെന്നും അദ്ദേഹം തിരക്കിലാണെന്നുമാണ് 'പ്രതീഷ്' നുണ പറയുന്നത്. ഏതായാലും അച്ഛനെ പിന്നെ കാണാം പെണ്ണിനെ ഇപ്പോള്‍ കാണാം എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും നേരിട്ട് ചടങ്ങിലേക്ക് കടന്നു. എല്ലാ കാര്യത്തിലും മുന്നില്‍ 'രോഹിത്തു'ണ്ടായിരുന്നു. 'രോഹിത്തി'ന് എല്ലാം ശരിയാകുമ്പോള്‍ എല്ലാവരുംകൂടെ അങ്ങോട്ട് വരണം എന്ന് പറഞ്ഞാണ് വന്നവര്‍ യാത്രയാകുന്നത്.

Latest Videos

'സച്ചിനും' കുടുംബവും പോയതോടെ 'സരസ്വതി' ഓടിച്ചെന്ന് 'സിദ്ധാര്‍ത്ഥി'നോട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ എല്ലാം സംയമനത്തോടെ കേട്ടുനില്‍ക്കുന്ന 'സിദ്ധാര്‍ത്ഥ്' പറയുന്നത് അച്ഛനെ ആവശ്യം വരുന്ന ആ ദിവസം ഇതിനെല്ലാമുള്ള മറുപടി താന്‍ കൊടുക്കുമെന്നാണ്. വിവാഹശേഷം പഠനം തുടരാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നാണ് 'ശീതളി'ന്റെ പേടി. എന്നാല്‍ അതൊന്നും കാര്യമാക്കേണ്ടെന്നും, പഠനം തന്നെയാണ് മുഖ്യം എന്നുമാണ് 'സച്ചിന്‍' 'ശീതളി'ന് നല്‍കുന്ന ഉറപ്പും.

പിന്നീട് കാണിക്കുന്നത് ഒരു മാസത്തിന് ശേഷമുള്ള കാര്യങ്ങളാണ്. തന്റെ കെട്ടുപാടുകളെല്ലാം ഊരുകയാണ് 'രോഹിത്ത്'. നടുവിന് ഇട്ട ബെല്‍റ്റൊക്കെ ഊരി ബുദ്ധിമുട്ടുകളില്ലാതെ 'രോഹിത്ത്' ഫ്രീയാകുകയാണ്. പരസഹായമില്ലാതെ നടക്കാനും 'രോഹിത്തി'ന് സാധിക്കുന്നുണ്ട്.

Read More: 'ഞാൻ ഒരു അടിയടിച്ചു, പാക്കിസ്ഥാൻകാരൻ സ്‍ട്രക്ചറില്‍ ആയി', അഭിമാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അനിയൻ മിഥുൻ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!