ബഡായി ബംഗ്ലാവിലൂടെ പ്രശസ്തയായ ആര്യ, പുതിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചന നൽകിയിരിക്കുകയാണ് താരം.
ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യ ശ്രദ്ധിക്കപ്പെട്ടത്. കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയാവുമോയെന്നുള്ള ആശങ്ക തുടക്കം മുതലേ അലട്ടിയിരുന്നു. മുകേഷേട്ടനും പിഷാരടിയുമാണ് ആത്മവിശ്വാസമേകിയതെന്ന് താരം പറഞ്ഞിരുന്നു. ആശങ്കയോടെയായിരുന്നു തുടക്കമെങ്കിലും പരിപാടി ഹിറ്റായതോടെ ആര്യയുടെ കരിയറും മാറിമറിയുകയായിരുന്നു. ഷോയില്‍ കാണുന്നത് പോലെയാണ് ഞാന്‍ എന്നായിരുന്നു ഒരുകാലം വരെ പലരും കരുതിയിരുന്നത്.
താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗുഡ് ഡേ, ഗുഡ് വൈബ്‌സ്, ഓള്‍ സ്‌മൈല്‍സ് എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ബഡായി ബംഗ്ലാവിനെക്കുറിച്ചുള്ള കമന്റും പോസ്റ്റിന് താഴെയുണ്ടായിരുന്നു. ആ പ്രോഗ്രാമിന്റെ പേരില്‍ നിന്നും മാറി നിങ്ങള്‍ നിങ്ങളുടെ തന്നെ പേരില്‍ അറിയപ്പെടാനുള്ള സമയമായെന്ന് തോന്നുന്നു എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ആ പ്രോഗ്രാം തന്നത് ചെറിയ നേട്ടങ്ങളല്ല, അതൊരു ഭാഗ്യമായി കാണുന്നു. എന്നും കൂടെ കൂട്ടാന്‍ വേണ്ടി മാത്രം പേരിന്റെ കൂടെ ചേര്‍ത്തു, അത്രേയുള്ളൂ എന്നായിരുന്നു ആര്യയുടെ മറുപടി.
അപ്രതീക്ഷിത പ്രതിസന്ധികളെല്ലാം നേരിട്ട് ബിസിനസും കരിയറുമൊക്കെയായി മുന്നേറുകയാണ് ആര്യ. മകളും സപ്പോര്‍ട്ടിനായി ആര്യയ്‌ക്കൊപ്പമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി താരം വിശേഷങ്ങളെല്ലാം പങ്കിടുന്നുണ്ട്. പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചനയായിരുന്നു അടുത്തിടെയുള്ള പോസ്റ്റുകളിലുണ്ടായിരുന്നു. അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല, വൈകാതെ തന്നെ തുറന്നുപറയാനാവുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാഹമാണോയെന്നായിരുന്നു ചോദ്യം. ആര്യ തന്നെ ആ സന്തോഷം പറയുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.
ബഡായി ബംഗ്ലാവിന്റെ സമയത്ത് പിഷാരടി ഭാര്യയ്‌ക്കൊപ്പം പുറത്ത് പോയപ്പോള്‍ ഭാര്യയെവിടെ എന്നായിരുന്നു ചോദ്യങ്ങള്‍. ആര്യയല്ലേ ഭാര്യ എന്ന് വരെ ചോദിച്ചവരുണ്ട്. തിരിച്ച് ആര്യയ്ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം സംസാരിച്ചതോടെയായിരുന്നു ആളുകളുടെ തെറ്റിദ്ധാരണ മാറിയത്. ബഡായി ബംഗ്ലാവിലെ പല വീഡിയോകളും ഇപ്പോഴും വൈറലാവാറുണ്ട്.
ബീച്ചിൽ റൊമാന്‍റിക്കായി യുവയും മൃദുലയും; വൈറലായി ചിത്രങ്ങൾ