ഓഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
മലയാള സിനിമാ പ്രേമികളുടെ ഇടയിൽ ഇന്ന് ഏറെ ചർച്ച ആയിരിക്കുന്ന ചിത്രമാണ് ഹോം. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചത്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരുഗദോസ് അടക്കം നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.
സിനിമയിലെ ചാള്‍സ് എന്ന അനിയന്‍ കഥാപാത്രമായെത്തി പ്രേക്ഷകരെ കയ്യിലെടുത്ത നസ്‌ലന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ നസ്‌ലന്റെ ഡബ്ബിംഗ് സമയത്തെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ റോജിന്‍ തോമസ്. ചിത്രത്തിലെ ഒരു ഡയലോഗ് ഡബ്ബ് ചെയ്യുന്നതിനായി പല തവണ ആവര്‍ത്തിക്കുന്ന നസ്‌ലന്റെ വീഡിയോയാണ് റോജിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ സിനിമയിലെത്തിയ നസ്‌ലന്‍, കുരുതിയില്‍ റസൂല്‍ എന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഹോമില്‍ സ്വാഭാവിക അഭിനയത്തിലൂടെ ഒരിക്കല്‍ കൂടി കഴിവ് തെളിയിച്ച നസ്‌ലന്‍ മലയാള സിനിമയുടെ മികച്ച ഭാവിതാരങ്ങളുടെ പട്ടികയില്‍ സ്ഥാനം ഉറപ്പിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഓഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഹോമില്‍ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, വിജയ് ബാബു, നസ്‌ലന്‍, ശ്രീകാന്ത് മുരളി, കൈനകരി തങ്കരാജ്, ദീപ തോമസ്, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona