ധനുഷ് നിങ്ങളുടെ കഴിവ് അപാരമാണ്, ഇനിയും ആ പ്രതിഭ തിളങ്ങട്ടെ; ആശംസയുമായി അക്ഷയ് കുമാര്‍

By Web Team  |  First Published Jul 28, 2021, 6:58 PM IST

അദ്രങ്കി രേ എന്ന ബോളിവുഡ് ചിത്രത്തിലാണ് അക്ഷയ് കുമാര്‍ ധനുഷിനൊപ്പം അഭിനയിച്ചത്. 


തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് നടൻ ധനുഷ്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ഇതിനോടകം ധനുഷിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ബോളിവുഡ് താരം അക്ഷയ് കുമാർ പങ്കിവച്ച ആശംസ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

‘നിന്റെ പേര് ധനുഷ് എന്നാണ്. പക്ഷെ അത് തീര്‍(അമ്പ്) എന്നായിരുന്നെങ്കിലും യോജിച്ചേനെ. നിങ്ങളുടെ കഴിവ് അപാരമാണ്. പിറന്നാള്‍ ആശംസകള്‍ പ്രിയ സുഹൃത്തേ. ഇനിയും നിങ്ങളുടെ പ്രതിഭ തിളങ്ങിക്കൊണ്ടിരിക്കട്ടെ’എന്നാണ് അക്ഷയ് ട്വീറ്റ് ചെയ്തത്. 

Latest Videos

അദ്രങ്കി രേ എന്ന ബോളിവുഡ് ചിത്രത്തിലാണ് അക്ഷയ് കുമാര്‍ ധനുഷിനൊപ്പം അഭിനയിച്ചത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പൂര്‍ത്തിയായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!