'പുറമേ വിനയം, ഉള്ളില്‍ അഹങ്കാരി': ആ ബോളിവുഡ് താരം ആര്, വെളിപ്പെടുത്തലിന് പിന്നാലെ വന്‍ ചര്‍ച്ച !

By Web Desk  |  First Published Dec 29, 2024, 12:49 PM IST

ബോട്ട് കമ്പനി സഹസ്ഥാപകനായ അമൻ ഗുപ്ത ഒരു ബോളിവുഡ് നടനെ അഹങ്കാരി എന്ന് വിശേഷിപ്പിച്ചു. പുറമേ വിനയമുള്ള പ്രതിച്ഛായ ഉണ്ടെങ്കിലും, നടൻ തന്റെ കമ്പനിക്കെതിരെ ഇപ്പോഴും നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.


മുംബൈ: ഇയര്‍ഫോണ്‍ സ്പീക്കര്‍ എന്നിവയുടെ നിര്‍മ്മാണത്തിലൂടെ പ്രശസ്തമായ ബോട്ട് കമ്പനി സഹസ്ഥാപകനായ അമൻ ഗുപ്ത അടുത്തിടെ ഒരു ബോളിവുഡിലെ ഒരു നടനെക്കുറിച്ച് നടത്തിയ പരാമര്‍ശം വൈറലാകുകയാണ്. പുറമേ വിനയമുള്ള പ്രതിച്ഛായയാണ് നടന് ഉള്ളതെങ്കിലും അയാള്‍ അഹങ്കാരിയാണ് എന്നാണ് അമന്‍ ഗുപ്ത പറഞ്ഞത്. അയാള്‍ ഇപ്പോഴും തന്‍റെ കമ്പനിക്കെതിരായി നീക്കങ്ങള്‍ നടത്താറുണ്ടെന്നും അമന്‍ ഗുപ്ത ആരോപിച്ചു.

യുട്യൂബിൽ ഡോസ്‌റ്റ്കാസ്റ്റ് എന്ന പോഡ് കാസ്റ്റ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ബോട്ട് സിഎംഒയായ അമന്‍ ഈ  അഭിപ്രായം പറഞ്ഞത്. "അഹങ്കാരിയായ" ബോളിവുഡ് നടനെക്കുറിച്ചുള്ള അമന്‍റെ പരാമര്‍ശത്തിന്‍റെ ഒരു ക്ലിപ്പ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.1.4 ദശലക്ഷം വ്യൂസ് ഈ വീഡിയോ നേടിയിട്ടുണ്ട്. 

Latest Videos

അമന്‍ പറഞ്ഞത് ഇതാണ്, "ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായ ഒരു നടൻ ഉണ്ടായിരുന്നു. അയാള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കും. അവൻ എത്രമാത്രം സ്വീറ്റാണ് എന്ന് ആ വാര്ത്തകള്‍ വായിക്കുമ്പോള്‍ തോന്നും. മാധ്യമങ്ങളോട് ഇയാള്‍ എത്ര മനോഹരമായാണ് സംസാരിക്കുന്നത് എന്ന് പലരും പറയും. ഓ, നോക്കൂ, അവൻ ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നു എന്നും പറയും. എന്നാല്‍ ഞാന്‍ അയാളെ അടുത്ത് അറിഞ്ഞപ്പോഴാണ്, ചിലര്‍ക്ക് വളരെ വിനയം അഭിനയിക്കാനുള്ള പ്രത്യേക സിദ്ധി തന്നെ ഉണ്ടെന്ന് മനസിലായത്".

"പക്ഷെ കാലക്രമേണ, ലോകം ഇതെല്ലാം മനസ്സിലാക്കാൻ തുടങ്ങും. ഇന്ത്യൻ പൊതുജനം വളരെ മിടുക്കരാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്താണ് ഒരാളുടെ വ്യക്തിത്വം, ആരാണ് യഥാർത്ഥ വിനയമുള്ളവൻ, ആരാണ് യഥാർത്ഥത്തിൽ അഹങ്കാരി, ആരാണ് അഹംഭാവം കാണിക്കുന്നയാള്‍, ആരാണ് അഭിമാനി എന്നിവയെന്ന് അവർ മനസ്സിലാക്കും" അമന്‍ പറഞ്ഞു.

ഈ ക്ലിപ്പ് വൈറലായതിന് പിന്നാലെ ഈ ബോളിവുഡ് താരം ആരാണെന്ന് എന്ന തരത്തില്‍ സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അമൻ ഗുപ്ത കാർത്തിക് ആര്യനെക്കുറിച്ചാണ് പറയുന്നതെന്ന് ചിലർ അവകാശപ്പെടുമ്പോൾ മറ്റുള്ളവർ രൺവീർ സിങ്ങിനെയാണ് പരാമർശിക്കുന്നത്. ചില ഉപയോക്താക്കൾ വിശ്വസിക്കുന്നത് ഇത് പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദോസാഞ്ച് ആണെന്നാണ്. ഇവര്‍ മൂന്നുപേരും ബോട്ടിന്‍റെ ബ്രാന്‍റ് അംബാസിഡര്‍മാര്‍ ആയിരുന്നു.

ഇവരെ കൂടാതെ ബോട്ടിന്‍റെ ബ്രാന്‍റ് അംബാസിഡര്‍മാര്‍ ആയതെല്ലാം നടിമാരും ക്രിക്കറ്റ് താരങ്ങളുമാണ്. അതിനാല്‍ തന്നെ ഇവരില്‍ ആരെയോ ആണ് അമന്‍ ഉദ്ദേശിച്ചത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭ്യൂഹം. 

ഹിന്ദി മേഖലയില്‍ ബേബി ജോണിനെ വെട്ടി മാര്‍ക്കോ?: വന്‍ പ്രതികരണം !

ക്രിസ്മസ് റിലീസുകള്‍ വന്നിട്ടും 'പുഷ്പ'യെ തൊടാന്‍ പറ്റുന്നില്ല: 69 കോടി കൂടി നേടിയാല്‍ ചരിത്രം !
 

click me!