രോമാഞ്ചത്തിന് ശേഷം അർജുൻ അശോകൻ; തിരക്കഥാകൃത്തായി ലെന, 'ഓളം' ഫസ്റ്റ് ലുക്ക്

By Web Team  |  First Published Apr 22, 2023, 7:27 PM IST

മലയാള സിനിമയില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രം ആയിരുന്നു രോമാഞ്ചം.


രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അർജുൻ അശോക് നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഓളം എന്നാണ് ചിത്രത്തിന്റെ പേര്. വിഎസ് അഭിലാഷിനൊപ്പം നടി ലെനയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേറിട്ട വേഷപ്പകർച്ചയിലുള്ള അർജുന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 

പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഎസ് അഭിലാഷ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫൽ പുനത്തിൽ 
ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം നീരജ് രവി &അഷ്കർ. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി.മ്യൂസിക് ഡയറക്ടർ അരുൺ തോമസ്. ജീവിതവും ഫാന്റസിയും ഇടകലർത്തികൊണ്ട് സസ്പെൻസ്, ത്രില്ലർ ശ്രേണിയിലാണ് കഥ പറഞ്ഞിരിക്കുന്നത്.

Latest Videos

അർജുൻ അശോകൻ, ലെന,ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ്ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരാണ് പ്രധാന അഭി നേതാക്കൾ. കോ -പ്രൊഡ്യൂസർ സേതുരാമൻ കൺകോൾ. ലൈൻ പ്രൊഡ്യൂസർ വസീം ഹൈദർ. ഗ്രാഫിക് ഡിസൈനർ കോക്കനട്ട് ബഞ്ച്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അംബ്രോവർഗീസ്. ആർട് ഡയറക്ടർ വേലു വാഴയൂർ. കോസ്റ്റും ഡിസൈനർ ജിഷാദ് ഷം സുദ്ദീൻ,കുമാർ എടപ്പാൾ. മേക്കപ്പ് ആർജി വയനാടൻ &റഷിദ് അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ. ഡിസൈൻസ് മനു ഡാവിഞ്ചി. പി ആർ ഓ എം കെ ഷെജിൻ.

'ആടുജീവിതം ചെയ്യാൻ ആ​ഗ്രഹമുണ്ടായിരുന്നു, ലോക്ഡൗണിൽ രാജു ചേട്ടന് സംഭവിച്ചത് ദൗർഭാ​ഗ്യകരം'; ടൊവിനോ

മലയാള സിനിമയില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രം ആയിരുന്നു രോമാഞ്ചം. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിൽ ചിരിപ്പൂരം ഒരുക്കി. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.  ഫെബ്രുവരി 3 ന് ആണ് രോമാഞ്ചം തിയറ്ററുകളിലെത്തിയത്. ശേഷം പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. 

click me!