കണ്ണൂർ ബേസ് ചെയ്തൊരു സിനിമയാണ് 'കുഞ്ഞാവേനെ തോട്ട്ന്ന് കിട്ടിയതാ' എന്ന് സംവിധായകൻ ലിജു തോമസ്
ആസിഫ് അലി, ബിജു മേനോന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'കവി ഉദ്ധേശിച്ചത്' എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലിജു തോമസ്. 'കുഞ്ഞാവേനെ തോട്ട്ന്ന് കിട്ടിയതാ' എന്നാണ് സിനിമയുടെ പേര്. പേരിൽ കൗതുകമുണർത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അർജുൻ അശോകൻ ആണ്.
കണ്ണൂർ ബേസ് ചെയ്തൊരു സിനിമയാണ് 'കുഞ്ഞാവേനെ തോട്ട്ന്ന് കിട്ടിയതാ' എന്ന് സംവിധായകൻ ലിജു തോമസ് പറയുന്നു. മാർച്ചിൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും ലിജു അറിയിച്ചു. ഒരു ഫൺ- ഫാമിലി എന്റർടെയ്നർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും കണ്ണൂർ തന്നെയാണ്.
യുവനടി ഭാനു ആണ് ചിത്രത്തിലെ നായിക. ഡയറക്ടർ അൽത്താഫ്, ഉണ്ണി രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അനീഷ് കൊടുവള്ളി ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ക്രിയേറ്റീവ്ഫിഷ് ആണ് നിർമ്മാണം. ഡിഒപി- സരിൻ രവീന്ദ്രൻ, സംഗീതം- സാമുവേൽ എബി, എഡിറ്റ്- സുനിൽ പി പിള്ളൈ, അസോസിയേറ്റ് ഡയറക്ടർ- പ്രദീപ് പ്രഭാകർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- സനീപ് ദിനേഷ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വീണ്ടും പൊലീസ് വേഷത്തിൽ ലെന; ആകാംഷ നിറച്ച് 'വനിത' ട്രെയിലർ
ഷോര്‍ട്ട്ഫിലിം രംഗത്തു നിന്നും ചലച്ചിത്ര ലോകത്ത് എത്തിയ ആളാണ് സംവിധായകൻ ലിജു തോമസ്. 2015ല്‍ സംവിധാനം ചെയ്ത 'രമണിചേച്ചിയുടെ നാമത്തില്‍' എന്ന ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. പിന്നാലെ 2016ൽ ആണ് 'കവി ഉദ്ധേശിച്ചത്' എന്ന സിനിമ സംവിധാനം ചെയ്യുന്നത്. പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, നരേന്‍, അഞ്ജു കുര്യന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.