അര്‍ജുൻ അശോകൻ ചിത്രം 'തീപ്പൊരി ബെന്നി'യില്‍ നായിക ഫെമിന ജോര്‍ജാണ്.
അര്‍ജുൻ അശോകൻ ചിത്രം 'തീപ്പൊരി ബെന്നി'യുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നാണ് 'തീപ്പൊരി ബെന്നി' സംവിധാനം ചെയ്യുന്നത്. തിരക്കഥ എഴുതുന്നതും സംവിധായകര്‍ തന്നെയാണ്. ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.
തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള 'വട്ടക്കുട്ടയിൽ ചേട്ടായി'യുടേയും അര്‍ജുൻ അശോകൻ അവതരിപ്പിക്കുന്ന രാഷ്ട്രീയത്തെ വെറുക്കുന്ന മകൻ 'ബെന്നി'യുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന ഒരു തികഞ്ഞ കുടുംബ ചിത്രമാണ് 'തീപ്പൊരി ബെന്നി'. ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അര്‍ജുൻ അശോകൻ ചിത്രത്തിന്റെ ഛായാഗ്രാഹണം അജയ് ഫ്രാൻസിസ് ജോര്‍ജാണ്. പ്രേംപ്രകാശ്, ഷാജു ശീധർ, ശ്രീകാന്ത് മുരളി, ടി ജി രവി, റാഫി, നിഷാ സാരംഗ് എന്നിവര്‍ വേഷമിടുന്ന 'തീപ്പൊരി ബെന്നി'യുടെ എഡിറ്റിംഗ് സൂരജ് ഇ എസും പ്രൊഡക്ഷൻ ഡിസൈനിംഗ് മിഥുൻ ചാലിശ്ശേരിയും കോസ്റ്റ്യൂം ഡിസൈനിംഗ് ഫെമിന ജബ്ബാറും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബക്കറാണ്.
അര്‍ജുൻ അശോകൻ ചിത്രം 'തീപ്പൊരി ബെന്നി'യുടെ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജി. ഫിനാൻസ് കൺട്രോളർ. ഉദയൻ കപ്രശ്ശേരിയാണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാജേഷ് മേനോൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ ആണ്.
അര്‍ജുൻ അശോകൻ പ്രധാന കഥാപാത്രമായി അവസാനമെത്തിയത് 'തുറമുഖ'മാണ്. നിവിൻ പോളി കേന്ദ്ര കഥാപാത്രമായ ചിത്രം ഒരുക്കിയത് രാജീവ് രവിയാണ്. രാജീവ് രവി തന്നെയായിരുന്നു ഛായാഗ്രാഹണം. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറുകളില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. എഡിറ്റിംഗ് ബി അജിത്‍കുമാര്‍ ആണ്.
Read More: തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു