യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ; വീഡിയോകൾ 24മണിക്കൂറിനകം നീക്കിയില്ലെങ്കിൽ നിയമ നടപടി

By Web Team  |  First Published Nov 23, 2024, 7:42 PM IST

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ. അപകീര്‍ത്തികരമായ വീഡിയോകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.


ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്‍റെ  വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എആര്‍ റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചു. വീഡിയോകൾ 24 മണിക്കൂറിനകം നീക്കണമെന്ന് വക്കീൽ നോട്ടീസിലെ ആവശ്യം. വീഡിയോകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.


വിവാഹ മോചനം സംബന്ധിച്ച് എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും പ്രസ്താവനയും പുറത്തിറക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ ചര്‍ച്ചകളിലേക്ക് കടക്കരുതെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ, വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും അപകീര്‍ത്തികരമായ വിവരങ്ങളും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യൂട്യൂബ് ചാനലുകള്‍ക്ക് എആര്‍ റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചത്.

Latest Videos

undefined

'തകർന്ന ഹൃദയഭാരം ദൈവത്തിന്‍റെ സിംഹാസനത്തെ വിറപ്പിക്കും': വിവാഹ മോചനത്തില്‍ പ്രതികരിച്ച് എആര്‍ റഹ്മാന്‍

സെലിബ്രറ്റി വിവാഹബന്ധങ്ങൾ എന്തുകൊണ്ട് തകരുന്നു?: റഹ്മാന്‍റെ ഭാര്യ സൈറയുടെ വക്കീല്‍ പറയുന്ന വീഡിയോ വൈറല്‍

click me!