അഭീന്ദ്രൻ, മഹീന്ദ്രൻ എന്നീ കഥാപാത്രങ്ങളെയാണ് അപ്പാനി ശരത്തും ശബരീഷും അവതരിപ്പിക്കുന്നത്.
അപ്പാനി ശരത്തും ശബരീഷ് വർമയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജങ്കാർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗംഭീര ത്രില്ലർ എന്ന സൂചന നൽകുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. അഭീന്ദ്രൻ, മഹീന്ദ്രൻ എന്നീ കഥാപാത്രങ്ങളെയാണ് അപ്പാനി ശരത്തും ശബരീഷും അവതരിപ്പിക്കുന്നത്.
എം.സി മൂവീസിന്‍റെ ബാനറിൽ എം.സി ബാബുരാജ് നിർമ്മിച്ച് മനോജ് റ്റി യാദവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അടുത്തവർഷം ആദ്യം റിലീസിനെത്തും. പ്രണയവും പകയും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന ചിത്രത്തിൽ അഭീന്ദ്രൻ എന്ന കഥാപാത്രമായി അപ്പാനിയും മഹീന്ദ്രനായി ശബരീഷും എത്തുന്നു. അപ്പാനിയുടെ അഭിനയ ജീവിതത്തിൽ വേറിട്ട് നിൽക്കുന്ന ഒരു കഥാപാത്രം ആയിരിക്കും ജങ്കാറിലെ അഭീന്ദ്രൻ.
വെള്ളിയാംകുന്ന് തുരുത്തിൽ നടക്കുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. തുരുത്തിലെ അതിശക്തമായ ഒരു കഥാപാത്രം "മല്ലി" ആയി ശ്വേതാ മേനോനും ചിത്രത്തിലുണ്ട്. സെയ്താലിക്ക എന്ന മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് സുധീർ കരമനയാണ്. ശൈലജ ശ്രീധരൻ നായർ, അജ്മൽ സെയ്ൻ, ബിജു കലാവേദി, സലീഷ് ഇയ്യപ്പാടി, രേണു സൗന്ദർ, സ്നേഹ, ആലിയ, ഗീതി സംഗീത, നവനീത് കൃഷ്ണ, ആരതി സേതു, രാജൻ കലക്കണ്ടി, ജോബി പാലാ, സതീഷ് വെട്ടിക്കവല തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.
ആദ്യമായി 3Dയിൽ ഒരുങ്ങുന്ന ബൈബിൾ സിനിമ; 'ജീസസ് ആന്റ് മദർ മേരി' ടൈറ്റിൽ അവതരിപ്പിച്ച് മാർപ്പാപ്പ
എം.സി മൂവീസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് "ജങ്കാർ". ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്വപ്ന ബാബുരാജ് ആണ്. ഛായാഗ്രഹണം രെജു. ആർ.അമ്പാടി. എഡിറ്റർ അയൂബ് ഖാൻ. കഥ ഡോക്ടർ വിനീത് ഭട്ട്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ബിജി ബാൽ.ഗാനരചന ഹരിനാരായണൻ, സുമേഷ് സദാനന്ദ്, റിതേഷ് മോഹൻ (ഹിന്ദി ). മേക്കപ്പ് ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം സുകേഷ് താനൂർ. ആർട്ട് ശ്രീനു കല്ലേലിൽ.സ്റ്റണ്ട് മാഫിയ ശശി. കൊറിയോഗ്രഫി ശാന്തി മാസ്റ്റർ. പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി. പി ആർ ഓ മഞ്ജു ഗോപിനാഥ്. ടൈറ്റിൽ ആൻഡ് പോസ്റ്റർ ഡിസൈൻ കോളിൻസ് ലിയോഫിൽ. സ്റ്റിൽസ് ഹരി തിരുമല, അനു പള്ളിച്ചൽ. തൊടുപുഴ പാലക്കാട് പൊള്ളാച്ചി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം അടുത്ത വർഷമാദ്യം തീയറ്ററുകളിൽ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം