'സയിദ് മസൂദി'നേക്കാള്‍ മുൻപ് സ്ക്രീനിലെത്തുക ഈ കഥാപാത്രം; പൃഥ്വിരാജിന്‍റെ പിറന്നാൾ ദിനത്തിൽ സ്പെഷൽ പോസ്റ്റർ

By Web Team  |  First Published Oct 16, 2024, 3:53 PM IST

ലൂസിഫറിലേതുപോലെ എമ്പുരാനിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്


പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ ഏറെ ആഘോഷിച്ച ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ എമ്പുരാനിലെ സയിദ് മസൂദിന്‍റേതാണ്. മോഹന്‍ലാല്‍ തന്നെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. എന്നാല്‍ ഈ കഥാപാത്രത്തേക്കാള്‍ പൃഥ്വിരാജിന്‍റെ മറ്റൊരു കഥാപാത്രത്തെയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് ബിഗ് സ്ക്രീനില്‍ കാണാനാവുക. ഒരു റീ റിലീസ് ചിത്രമാണ് അത്. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2010 ല്‍ തിയറ്ററുകളിലെത്തിയ അന്‍വര്‍ ആണ് ആ ചിത്രം. പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് കഥാപാത്രത്തിന്‍റെ സ്പെഷല്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഈ മാസം 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് അന്‍വറില്‍ പൃഥ്വിരാജ് എത്തിയത്. ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും തിയറ്ററില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിലെ ഖല്‍ബിലെ തീ എന്ന ​ഗാനം അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 

Latest Videos

 

അതേസമയം അമല്‍ നീരദിന്‍റെ ഏറ്റവും പുതിയ ചിത്രം ബോഗയ്ന്‍‍വില്ലയുടെ റിലീസ് വ്യാഴാഴ്ചയാണ്. 

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!