ആ അമല്‍ നീരദ് ചിത്രവും റീ റിലീസിന്; എത്തുന്നത് മലയാളത്തിനൊപ്പം തമിഴിലും!

By Web Team  |  First Published Sep 30, 2024, 8:48 PM IST

ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം


സിനിമയില്‍ ഇത് റീ റിലീസുകളുടെ കാലമാണ്. മലയാളത്തിലും സമീപകാലത്ത് റീ റിലീസ് ആയി എത്തിയ ചിത്രങ്ങള്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് കാര്യമായി ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ 2010 ല്‍ തിയറ്ററുകളിലെത്തിയ അന്‍വര്‍ എന്ന ചിത്രമാണ് റീ റിലീസ് ആയി എത്തുന്നത്. അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രമായി പൃഥ്വിരാജ് എത്തിയ ചിത്രം പൃഥ്വിരാജിന്‍റെ ബര്‍ത്ത്‍ഡേ വീക്കെന്‍ഡിലാണ് എത്തുക. ഒക്ടോബര്‍ 18 ആണ് റീ റിലീസ് തീയതി. 

ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും തിയറ്ററില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിലെ ഖല്‍ബിലെ തീ എന്ന ​ഗാനം അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 

Latest Videos

ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീതം ഗോപി സുന്ദർ, എഡിറ്റർ വിവേക് ഹർഷൻ, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ തപസ് നായക്, ആക്ഷൻ അനൽ അരശ്, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, പ്രോഡക്ഷൻ കൺട്രോളർ അനിൽ മാത്യു, പിആർഒ ശബരി, അരുൺ പൂക്കാടൻ, പ്രൊമോഷൻസ് വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ് മിൽക്ക് വീഡ് എന്നിവരാണ് അണിയറയിൽ.

ALSO READ : മുജീബ് മജീദിന്‍റെ സംഗീതം; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!