42ാം വയസിലും വിവാഹം കഴിച്ചിട്ടില്ല ഈ താര സുന്ദരി എന്നാല്‍ നടിയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച് ഗോസിപ്പുകള്‍ക്ക് ഒട്ടും കുറവില്ല.
ഹൈദരാബാദ്: തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് എന്തെങ്കിലും ആമുഖം വേണ്ടാത്ത നടിയാണ് അനുഷ്ക ഷെട്ടി. രണ്ട് പതിറ്റാണ്ടിന് അടുത്തായി തെന്നിന്ത്യന്‍ സിനിമ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അനുഷ്ക ഇന്നും ഇന്ത്യ മൊത്തം പ്രശസ്തയായത് ബാഹുബലി സിനിമകളിലെ ദേവസേന എന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ്. ഇന്ന് 42ാം പിറന്നാളാണ് അനുഷ്കയുടെ.
42ാം വയസിലും വിവാഹം കഴിച്ചിട്ടില്ല ഈ താര സുന്ദരി എന്നാല്‍ നടിയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച് ഗോസിപ്പുകള്‍ക്ക് ഒട്ടും കുറവില്ല. പ്രധാനമായും ബാഹുബലി താരം പ്രഭാസുമായി നടി പ്രണയത്തിലാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പലപ്രവാശ്യം വന്നിരുന്നു.
undefined
ഏറ്റവും അവസാനം വിവാഹം കഴിക്കാന്‍ പ്രഭാസിന് മുകളില്‍ ശക്തമായ സമ്മര്‍ദ്ദത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബം എന്ന വിവരമാണ് പുറത്തുവന്നത്. അനുഷ്‌കയെ പ്രഭാസ് വിവാഹം കഴിക്കണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹം എന്നും റിപ്പോര്‍ട്ട് പറയുന്നു.
പക്ഷെ എന്നാല്‍ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കൂടുതലൊന്നും ഇല്ലെന്നുമാണ് താരങ്ങള്‍ പലപ്പോഴും പൊതുവേദിയില്‍ വ്യക്തമാക്കുന്നത്. ഇത് പോലെ തന്നെ ജഡ്ജ്മെന്റൽ ഹേ ക്യാ എന്ന സിനിമയുടെ സംവിധായകൻ പ്രകാശ് കോവലമുടിയും അനുഷ്കയും വിവാഹിതരാകുന്നെന്ന വാർത്തയും ഒരിക്കൽ വന്നിരുന്നു.
എന്നാല്‍ ഇത്തരം ഗോസിപ്പുകളോട് നേരിട്ട് പ്രതികരിക്കുന്ന വ്യക്തിയല്ല അനുഷ്ക. അനുഷ്കയുടെ ജന്മദിനമായതോടെ സോഷ്യല്‍ മീഡിയയില്‍ നടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്. അതിനിടെയാണ് തന്‍റെ വ്യാജ വിവാഹ വാര്‍ത്ത സംബന്ധിച്ച് അനുഷ്ക മുന്‍പ് പ്രതികരിച്ചത് ചര്‍ച്ചയാകുന്നത്.
താൻ രഹസ്യമായി വിവാഹം ചെയ്തെന്ന വാർത്ത അഞ്ച് തവണ വന്നിട്ടുണ്ടെന്നും ഈ വാർത്തകൾ തനിക്ക് തമാശയായാണ് തോന്നിയതെന്നും അനുഷ്ക ഷെട്ടി അന്ന് പറഞ്ഞു. അതേസമയം കുട്ടിക്കാലം മുതൽ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്നത് തന്റെ സ്വപ്നമാണെന്നും അനുഷ്ക ഷെട്ടി സമ്മതിക്കുന്നുണ്ട്.
ആരാണ് അമല പോള്‍ വിവാഹം കഴിച്ച ജഗത് ദേശായി? ഭര്‍ത്താവിന്‍റെ പ്രിയപ്പെട്ട സവിശേഷത വെളിപ്പെടുത്തി അമല.!
'നീ എപ്പോഴും ഒരത്ഭുതമായി തോന്നുന്നു', വേദികയോട് സിദ്ധുവിന്‍റെ കളിതമാശ.!