'തങ്കച്ചനെ മര്യാദയ്ക്ക് കെട്ടിക്കോണം', ചില അമ്മമാർ അടിക്കാൻ വരുമെന്ന് അനുമോൾ

By Web Team  |  First Published Sep 9, 2024, 2:57 PM IST

സ്റ്റാർ മാജിക്കിലെ തങ്ങളുടെ ജനപ്രിയ കോമ്പിനേഷനെക്കുറിച്ചും അതിനെച്ചൊല്ലി പ്രേക്ഷകരിൽ നിന്ന് നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ചും അനുമോൾ തുറന്നുപറയുന്നു. 


കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുമോള്‍. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഈ പരിപാടിയിലൂടെ തങ്കച്ചന്‍ വിതുരയുമായി ചേര്‍ന്നുണ്ടാക്കിയോ കോംബോ ആയിരുന്നു വലിയ ഹിറ്റായി മാറിയത്. ഇരുവരുടെയും ജോഡി പ്രേക്ഷകരും ഏറ്റെടുത്തു. തമാശ ഉണ്ടാക്കുന്നതിന് വേണ്ടിയും മറ്റും അനുവും തങ്കച്ചനും വിവാഹിതരാവാന്‍ പോവുകയാണെന്ന് പരിപാടിയിലൂടെ നിരന്തരം പറയുമായിരുന്നു. മാത്രമല്ല ഇരുവരും യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിക്കാത്തവര്‍ ആയത് കൊണ്ട് തന്നെ അത്തരം കഥകള്‍ വേഗം ആളുകളിലേക്ക് പ്രചരിച്ചു.

എന്നാല്‍ ഈ പരിപാടിയിലൂടെ കാണിച്ചതൊക്കെ സത്യമാണെന്ന് കരുതി പ്രതികരിക്കുന്ന ആളുകളുണ്ടെന്ന് പറയുകയാണ് അനുമോളിപ്പോള്‍. തങ്കച്ചനെ പറ്റിച്ച് അവന്റെ പണവുമായി ഞാന്‍ പോയെന്ന് കരുതുന്ന ആളുകളുണ്ടെന്നാണ് നടി പറയുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അമ്മമാരൊക്കെ ആവശ്യപ്പെടുന്നത് എന്നോട് മര്യാദയ്ക്ക് തങ്കച്ചനെ വിവാഹം കഴിക്കണമെന്നാണെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ അനു വ്യക്തമാക്കുന്നു.

Latest Videos

undefined

'തങ്കച്ചന്‍ ചേട്ടനും ഞാനും സ്വന്തം ചേട്ടനെയും അനിയത്തിയെയും പോലെയാണ്. പക്ഷേ ഇപ്പോഴും ഒരുപാട് ആളുകള്‍ വിചാരിച്ച് കൊണ്ടിരിക്കുന്നത് ഞങ്ങളൊരുമിച്ച് കല്യാണം കഴിക്കാന്‍ പോവുകയാണെന്നാണ്. ഒരു ദിവസം ഒരമ്മ എന്നെ ഫോണില്‍ വിളിച്ചു. എന്നിട്ട് 'അവളുണ്ടല്ലോ, തങ്കച്ചന്റെ പൈസയും പറ്റിച്ചോണ്ട് പോയേക്കുവാ' എന്നൊക്കെ ചീത്ത പറഞ്ഞു. എന്റെ അക്കൗണ്ടില്‍ കിടക്കുന്ന പൈസ മൊത്തം തീര്‍ത്തു, ഞാന്‍ ഇവള്‍ക്ക് വേണ്ടി അവിടെ സ്ഥലം വാങ്ങി, കാറ് മേടിച്ച് കൊടുത്തു എന്നൊക്കെ സ്റ്റാര്‍ മാജിക്കില്‍ തമാശയ്ക്ക് വേണ്ടി തങ്കച്ചന്‍ ചേട്ടന്‍ പറഞ്ഞതാണ്. പക്ഷേ ഇത് കണ്ടോണ്ടിരിക്കുന്ന ചില പ്രേക്ഷകര്‍ വിചാരിച്ചിരിക്കുന്നത് ശരിക്കും ഞാന്‍ തങ്കച്ചന്‍ ചേട്ടന്റെ പൈസ അടിച്ച് മാറ്റി പോയെന്നാണ്.

തങ്കച്ചനെ മര്യാദയ്ക്ക് കെട്ടിക്കോണം. ഇല്ലെങ്കില്‍ നിന്നെ വീട്ടില്‍ വന്ന് അടിയ്ക്കുമെന്ന് ഒക്കെ ചില അമ്മമാര്‍ എന്നെ കാണുമ്പോള്‍ പറയാറുണ്ട്. ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധവുമില്ല എന്നൊക്കെ ഞാന്‍ അവരോട് പറയാന്‍ ശ്രമിച്ചാലും അതൊന്നും പറ്റില്ല. നീയെന്തായാലും അവനെ കല്യാണം കഴിക്കണമെന്നാണ് അവര്‍ പറയുക എന്നും അനുമോൾ പറയുന്നു.

'എന്താണീ പടച്ച് വിട്ടിരിക്കുന്നത്' : 55 കോടി ബജറ്റ് പടം പൊട്ടി, ഒടുവില്‍ ഒടിടിയില്‍, അവിടെയും ഏയറില്‍ !

ശ്രീവിദ്യയുടെ ഹൽദി ചടങ്ങിൽ സർപ്രൈസായി എത്തിയ അതിഥി

click me!