കമല്‍ഹാസനും പ്രശംസിച്ച സൂരിയുടെ ചിത്രം ഒടിടിയിലേക്ക്, നായിക അന്നാ ബെൻ, നേടിയ കളക്ഷന്റെ കണക്കുകളും

By Web Team  |  First Published Sep 13, 2024, 9:37 PM IST

കൊട്ടുകാളി ശരിക്കും ആഗോളതലത്തില്‍ നേടിയ കളക്ഷനും പുറത്ത്.


അന്നാ ബെൻ നായികയായ തമിഴ് ചിത്രമാണ് കൊട്ടുകാളി. കൊട്ടുകാളിക്ക് ആകെ ആഗോളതലത്തില്‍ 1.62 കോടി രൂപ മാത്രമാണ് നേടാനായതെന്നാണ് റിപ്പോര്‍ട്ട് കൊട്ടുകാളിക്ക് നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. സൂര്യ നായകനായ കൊട്ടുകാളി ഇനി ഒടിടിയിലും പ്രദര്‍ശനത്തിനെത്തുകയാണ്.

ചെറിയ ബജറ്റില്‍ എത്തിയ ഒരു ചിത്രവും ആയതിനാലും വാണിജ്യ സ്വഭാവമില്ലാത്തതിനാലും കൊട്ടുകാളി കളക്ഷൻ കുതിപ്പ് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല. സിംപ്ലി സൗത്ത് ആപ്പ് വഴി ഒടിടിയിലേക്ക് എത്തുകയാണ് കൊട്ടുകാളി. കമല്‍ഹാസനും പ്രശംസിച്ച് എത്തിയ കൊട്ടുകാളി ഒടിടിയില്‍ 20ന് ആണ് ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ കൊട്ടുകാളി മനോഹരമായ ഒരു സിനിമാ ഭാഷയിലെടുത്തതിന് അഭിനന്ദനമെന്നും കമല്‍ഹാസൻ എഴുതിയിരുന്നു.

Latest Videos

undefined

സൂര്യ നായകനായി എത്തിയ ചിത്രം സംവിധാനം പി എസ് വിനോദ് രാജാണ്. കൊട്ടുകാളിയുടെ നിര്‍മാണം നടൻ ശിവകാര്‍ത്തികേയനാണ്. ഓഗസ്റ്റ് 23നാണ് അന്നാ ബെൻ ചിത്രം കൊട്ടുകാളി പ്രദര്‍ശനത്തിന് എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. സൂരിയുടെയും അന്നാ ബെന്നിന്റെയും കൊട്ടുകാളി ചിത്രത്തിന്റെ ഛായാഗ്രാഹണം ബി ശക്തിവേലുമാണ് നിര്‍വഹിച്ചത്.

സൂരി നായകനായി വേഷമിട്ട മുമ്പെത്തിയ ചിത്രായ ഗരുഡന് ഇന്ത്യയില്‍ ഏകദേശം മൂന്ന് കോടിയോളം റിലീസിന് മാത്രം നേടാൻ കഴിഞ്ഞിരുന്നു. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. ഗരുഡൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോഴും ഹിറ്റായിരുന്നു. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും വേഷമിട്ട ഗരുഡന്റെ സംഗീതം യുവ ശങ്കര്‍ രാജയും ആണ്.

Read More: രഹസ്യം പുറത്ത്, കഴിഞ്ഞ വര്‍ഷം വിവാഹിതയായിരുന്നു, നടന്നത് വെളിപ്പെടുത്തി ദിയ കൃഷ്‍ണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!