'അത് അയാളുടെ കഴിവുകേടായി കരുതരുത്'; ബാലയെ പിന്തുണച്ച് അഞ്ജലി അമീർ

By Web Team  |  First Published Dec 10, 2022, 3:01 PM IST

ബാലയെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ അഞ്ജലി, ജൂനിയർ ആർടിസ്റ്റിനുവരെ 5000 രൂപ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരിയല്ലെന്ന് പറയുന്നു.


'ഷെഫീക്കിന്റെ സന്തോഷം' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടി അഞ്ജലി അമീർ. ബാലയെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ അഞ്ജലി, ജൂനിയർ ആർടിസ്റ്റിനുവരെ 5000 രൂപ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരിയല്ലെന്ന് പറയുന്നു. ഉണ്ണി മുകുന്ദൻ കാണിച്ച കണക്കിൽ താളപ്പിഴകളുണ്ടെന്നുമാണ് അഞ്ജലി അമീർ ആരോപിച്ചു. 

‘‘ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു. കാരണം ഒരു ജൂനിയർ ആർടിസ്റ്റിനു വരെ 3000 മുതൽ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള ഒരു നടന് ഉണ്ണി മുകുന്ദൻ ദിവസം പതിനായിരം രൂപയേ കൊടുത്തിട്ടുള്ളൂ എന്നും പറയുന്നതിലും ബാക്കി ഉള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും, കാണിക്കുന്ന കണക്കിലെ താളപ്പിഴകളും വച്ച് ഉണ്ണി മുകുന്ദൻ  പറയുന്നതിൽ വശപ്പിശക് തോന്നുന്നു. ബാലയ്ക്ക്  ഒരുപക്ഷേ ഉണ്ണിയെപ്പോലെ സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലായിരിക്കും. പക്ഷേ അത് അയാളുടെ കഴിവുകേടായി കരുതരുത്.’’,എന്നാണ് അഞ്ജലി അമീർ ഫേസ്ബുക്കിൽ കുറിച്ചത്. 

Latest Videos

'പാട്ടുകൾ കൈമാറും മുമ്പ് പണം കിട്ടി, അക്കാര്യത്തിൽ ഉണ്ണി മുകുന്ദൻ പ്രൊഫഷണലായിരുന്നു': ഷാൻ റഹ്മാൻ

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ചിത്രമാണ് ഷെഫീക്കിന്‍റെ സന്തോഷം. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തിയതും ഉണ്ണി മുകുന്ദന്‍ തന്നെയാണ്. പക്കാ ഫാമിലി എന്‍റര്‍ടെയ്നര്‍ ആയെത്തിയ ചിത്രത്തില്‍  അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ പ്രസ്‍താവന. എന്നാല്‍ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം അടക്കമുള്ളവർ രം​ഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ബാല ഉൾപ്പടെയുള്ളവർക്ക് നൽകിയ പ്രതിഫലത്തിന്റെ രേഖകളും ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ടിരുന്നു. 

click me!