അനിമല്‍ ഒരാഴ്ച തികയും മുന്‍പ് നെറ്റ്ഫ്ലിക്സില്‍ 20,800,000 വാച്ച് അവര്‍.!

By Web Team  |  First Published Jan 31, 2024, 1:26 PM IST

അര്‍ജുന്‍ റെഡ്ഡി പോലെ തന്നെ ഉള്ളടക്കം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്. 


മുംബൈ: ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അനിമല്‍. സന്ദീപ് റെഡ്ഡി വാം​ഗയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ആക്ഷന്‍ ഡ്രാമ ചിത്രം. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിം​ഗ് സംവിധായകന്‍റെ ബോളിവുഡ് ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. 

അര്‍ജുന്‍ റെഡ്ഡി പോലെ തന്നെ ഉള്ളടക്കം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ജനുവരി 26ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോള്‍ ചിത്രം ഒടിടി കാഴ്ചയില്‍ നെറ്റ്ഫ്ലിക്സില്‍ കുതിച്ചു കയറുകയാണ് എന്നാണ് വിവരം. 

Latest Videos

നെറ്റ്ഫ്ലിക്സ് പ്രധാന ചാര്‍ട്ടുകളില്‍ എല്ലാം അനിമല്‍ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 22 മുതല്‍ ജനുവരി 28വരെയുള്ള കണക്കില്‍ അനിമല്‍ നെറ്റ്ഫ്ലിക്സിന്‍റെ നോണ്‍ ഇംഗ്ലീഷ് വിഭാഗത്തില്‍  4 ാം സ്ഥാനത്താണ്. അനിമലിന് ഇതുവരെ 20,800,000 വാച്ച് അവര്‍ ലഭിച്ചെന്നും. 6,200,000 വ്യൂസ് ലഭിച്ചെന്നുമാണ് നെറ്റ്ഫ്ലിക്സ് ഔദ്യോഗിക കണക്ക് പറയുന്നത്. 

അതേ സമയം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സലാര്‍ ഗ്ലോബല്‍ ലിസ്റ്റില്‍ ജനുവരി 15 മുതല്‍ ജനുവരി 21 വരെയുള്ള കാലയളവില്‍ ആദ്യപത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോഴും ചിത്രം ആറാം സ്ഥാനത്ത് തുടരുന്നുണ്ട്.  ജനുവരി 22- 28 കാലത്ത് സലാറിന് 5,600,000 വാച്ച് അവറും, 1900000 വ്യൂസുമാണ് ലഭിച്ചത്. 

അതേ സമയം അനിമലിനെതിരെ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇതില്‍ പ്രധാനമായും അടുത്തിടെ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് അന്നപൂര്‍ണി എന്ന നയന്‍താര ചിത്രം പിന്‍വലിച്ചിരുന്നു. അത് പോലെ അനിമലിന്‍റെ സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ബോബി ഡിയോള്‍, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കര്‍, ബബ്ലു പൃഥ്വീരാജ്, ശക്തി കപൂര്‍, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്റോയ്, സൗരഭ് സച്ച്ദേവ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമിത് റോയ് ഛായാ​ഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിം​ഗും സന്ദീപ് റെഡ്ഡി വാം​ഗ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ഇനി 'ജെറി'യുടെ കലപില ; പ്രോമോ ഗാനം പുറത്തിറങ്ങി

പുഷ്പ 2 അണിയറക്കാര്‍ക്ക് തലവേദന സൃഷ്ടിച്ച് അല്ലു അര്‍ജുന്‍ ചിത്രം ചോര്‍ന്നു.!
 

tags
click me!