ഹൗസ്ഫുൾ 5 ചിത്രത്തില്‍ നിന്നും അനില്‍ കപൂര്‍ പിന്‍മാറി

By Web Team  |  First Published May 19, 2024, 11:33 AM IST

അനില്‍ കപൂര്‍ പിന്‍മാറിയതോടെ  നാനാ പടേക്കറിനെ മാത്രമായി ചിത്രത്തില്‍ നിലനിര്‍ത്തണോ എന്ന കാര്യം നിര്‍മ്മാതാക്കള്‍ വീണ്ടും ആലോചിക്കുകയാണ്. 


മുംബൈ: ഹൗസ്ഫുൾ 5 എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍. ആദ്യഭാഗത്തിലെ ഹിറ്റ് ജോഡി അനിൽ കപൂറും നാനാ പടേക്കറും വീണ്ടും ഒന്നിക്കുന്നു എന്ന വിവരമായിരുന്നു പ്രധാന്യം നേടിയത്.  എന്നാല്‍ ഈ ജോഡിയുടെ കിടിലന്‍ കോമഡിക്കായി കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അനിൽ കപൂർ  ഹൗസ്ഫുൾ 5 ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നാണ് പുതിയ വാര്‍ത്ത. മിഡ്-ഡേയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. നിർമ്മാതാക്കളായ സാജിദ് നദിയാദ്‌വാലയുമായി അനിൽ കപൂറിന് തന്‍റെ ശമ്പളം എത്ര എന്ന കാര്യത്തില്‍ ധാരണയിലെത്താൻ കഴിഞ്ഞില്ലെന്നും. അതാണ്  പ്രൊജക്‌റ്റിൽ നിന്ന് അനില്‍ കപൂർ പിന്മാറാൻ കാരണമായത് എന്നുമാണ് വിവരം.

Latest Videos

അനില്‍ കപൂര്‍ പിന്‍മാറിയതോടെ  നാനാ പടേക്കറിനെ മാത്രമായി ചിത്രത്തില്‍ നിലനിര്‍ത്തണോ എന്ന കാര്യം നിര്‍മ്മാതാക്കള്‍ വീണ്ടും ആലോചിക്കുകയാണ്. കഥ മൊത്തം പുതുക്കി പണിയാനാണ് തീരുമാനം എന്നാണ് വിവരം. അതേ സമയം ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം അര്‍ജുന്‍ റാംപാലിനെ ചിത്രത്തില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചെന്നും വിവരമുണ്ട്. 

2024 ദീപാവലി റിലീസായി ആദ്യം നിശ്ചയിച്ചിരുന്ന ഹൗസ്ഫുൾ 5 2025 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.  "ഹൗസ്ഫുൾ ഫ്രാഞ്ചൈസി അതിന്‍റെ വൻ വിജയത്തിന് പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു, ഹൗസ്ഫുൾ 5 ന് സമാനമായ സ്വീകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച വിഎഫ്എക്സ് ആവശ്യപ്പെടുന്ന ഒരു കഥയാണ് തയ്യാറാക്കിയത്. അതിനാൽ മികച്ച സിനിമാറ്റിക് അനുഭവം നൽകുന്നതിനായി റിലീസ് മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഹൗസ്ഫുൾ 5 ഇപ്പോൾ 2025 ജൂൺ 6 ന് റിലീസ് ചെയ്യനാണ് തീരുമാനം" -അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയില്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. 

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം

'പുഷ്പ 2: ദ റൂൾ' ചിത്രത്തിന് വന്‍ തിരിച്ചടി? ; ഒന്നാം ഭാഗത്തിലെ നിര്‍ണ്ണായക വ്യക്തി പിന്‍മാറി

click me!