Latest Videos

അഞ്ചക്കള്ളക്കോക്കാൻ; 'പൊറാട്ട്' ശൈലിയില്‍ ഒരു ഇടിപ്പടം: ട്രെയിലര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

By Web TeamFirst Published Mar 6, 2024, 12:11 PM IST
Highlights

അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങി സുലൈഖ മൻസിൽ വരെ 7 സിനിമകളാണ് ഇതുവരെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. 

കൊച്ചി: നടൻ, നിർമ്മാതാവ്,  തിരക്കഥാകൃത്ത് എന്നി നിലകളിൽ ശ്രദ്ധേയനായ  ചെമ്പൻ വിനോദ് ജോസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ചെമ്പൻ വിനോദ്, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച്‌ 15 ന് തീയേറ്ററുകളിൽ എത്തും. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ  അഭിനേതാവായി ആണ്  ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. പാമ്പിച്ചി എന്ന ഹ്രസ്വ ചിത്രമാണ് ഉല്ലാസ് ചെമ്പന്റെ ആദ്യത്തെ സംവിധാന സംരഭം. ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. 

അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങി സുലൈഖ മൻസിൽ വരെ 7 സിനിമകളാണ് ഇതുവരെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ സിനിമ പോസ്റ്ററുകളിൽ തന്നെ വ്യത്യസ്തത കാഴ്ചവച്ച സിനിമയുടെ ട്രൈലെർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. പേര് പോലെ തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററും,  ട്രെയ്‌ലറും ഏറെ ശ്രദ്ധേയമാവുകയാണ്. മലയാളി പ്രേക്ഷകർക്കു അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേൺ ട്രീറ്റ്മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ ഉല്ലാസ് ചെമ്പൻ അവതരിപ്പിക്കുന്നത്. 

മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്.

മഞ്ഞുമ്മലിന് ശേഷം ചിദംബരത്തിന്‍റെ അടുത്ത ചിത്രം; 'കേരള ചരിത്രത്തിലെ സുപ്രധാന സംഭവം'.!

എന്തിനാ ഗ്ലാമര്‍ കാണിക്കുന്നത്? സിനിമ കിട്ടാനാണോ? എന്ന് ചോദിച്ചവര്‍ക്ക് ഗൗരിയുടെ കിടിലന്‍ മറുപടി.!

click me!