അര്‍ജുന്‍ അശോകന്‍റെ 'അന്‍പോട് കണ്‍മണി' ഷെഡ്യൂള്‍ പൂര്‍ത്തിയായി

By Web Team  |  First Published Dec 28, 2023, 1:32 PM IST

ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം


അർജുൻ അശോകൻ, അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ തലശ്ശേരിയില്‍ പൂർത്തിയായി.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രൻ നിർവ്വഹിക്കുന്നു. സംഗീതം സാമുവൽ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, എഡിറ്റർ സുനിൽ എസ് പിള്ള, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ ബാബു പിള്ള,  
കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ, കഥ അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷമിം അഹമ്മദ്,
പ്രൊഡക്ഷൻ മാനേജർസ് ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ് ഷിഖിൽ ഗൗരി, സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ, ശരത് വി ടി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ ഒ- എ എസ് ദിനേശ്.

Latest Videos

ALSO READ : ബോക്സ് ഓഫീസില്‍ റിവേഴ്സ് ഗിയര്‍ ഇടാതെ 'നേര്'; മോഹന്‍ലാല്‍ ചിത്രം കേരളത്തില്‍ നിന്ന് ഒരാഴ്ച കൊണ്ട് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!