ബേബി സര്‍പ്രൈസ് ഹിറ്റ്, പുതിയ ചിത്രം ഡ്യുയറ്റ്, മുൻനിരയിലെത്താൻ ആനന്ദ് ദേവരെകൊണ്ട

By Web Team  |  First Published Nov 2, 2023, 5:55 PM IST

ആനന്ദ് ദേവെരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.


ആനന്ദ് ദേവരെകൊണ്ട നായകനായ ബേബിയെന്ന ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. വൈഷ്‍ണവി ചൈതന്യയാണ് നായികയായി എത്തിയത്. ആനന്ദ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മിഥുൻ വരദരാജ് കൃഷ്‍ണന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് ഡ്യുയറ്റ് എന്ന് പേരിട്ടിരിക്കുകയാണ്.

നായകൻ ആനന്ദ് ദേവെരകൊണ്ടയുടെ മൂത്ത സഹോദരനായ വിജയ് ദേവെരകൊണ്ടയടക്കമുള്ളവര്‍ പങ്കെടുത്ത പൂജാ ചടങ്ങോടെ ഡ്യുയറ്റിന് തുടക്കം കുറിച്ചിരിക്കുകയാണ്. റിതിക നായകാണ് നായികയായി എത്തുന്നത്. ഗാം ഗാം ഗണേശ എന്ന ചിത്രം ആനന്ദ് ദേവെരകൊണ്ടയുടേതായി റിലീസ് ചെയ്യാനുണ്ട്. സംവിധാനം നിര്‍വഹിക്കുന്നത് ഉദയ്‍യാണ്.

Latest Videos

സായ് രാജേഷ് നീലമായിരുന്നു ബേബി സംവിധാനം ചെയ്‍തത്. തിരക്കഥയും സായ് രാജേഷ് നീലമായിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസിനേ മികച്ച മൗത്ത് പബ്ലിസിറ്റിയുണ്ടായ ചിത്രം വൻ ഹിറ്റായി മാറുകയായിരുന്നു. ആനന്ദ് ദേവെരകൊണ്ട നായകനായി 80 കോടിക്ക് മുകളില്‍ നേടി തെലുങ്ക് പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരുന്നു ബേബി. ശ്രീനിവാസ് കുമാര്‍ നൈദുവാണ് ബേബി സിനിമ നിര്‍മിച്ചത്. എം എൻ ബല്‍റെഡ്ഡി ബേബി സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചു. വൈഷ്‍ണവി ചൈതന്യ ആനന്ദിന്റെ നായികയായി ചിത്രത്തില്‍ എത്തിയപ്പോള്‍ വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട നായകനായി അരങ്ങേറിയത്. മിഡില്‍ ക്ലാസ് മെലഡീസ്, ഹൈവേ എന്നിവയിലും ആനന്ദ് ദേവെരകൊണ്ട നായകനായി വേഷമിട്ടു. പ്രമേയത്തിലെ തെരഞ്ഞെടുപ്പാണ് ആനന്ദിന്റെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങളാണ് ഓരോ സിനിമയിലും ആനന്ദ് ദേവെരകൊണ്ട അവതരിപ്പിക്കുന്നത്.

Read More: 'എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷം', ലിയോ സംവിധായകനോട് തൃഷ, സൂചനകള്‍ കണ്ടെത്തി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!