'അഭിമാനം', വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ

By Web Team  |  First Published Jul 12, 2023, 9:59 AM IST

ഷാരൂഖ് ഖാന്റേതായി 'ജവാൻ' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്.


ഷാരൂഖ് ഖാൻ നായകനായി വേഷമിടുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ജവാനാ'ണ്. 'ജവാനി'ല്‍ നയൻതാരയാണ് നായികയായി എത്തുന്നത്. 'ജവാൻ' എന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ 'ജവാനി'ല്‍ തന്റെ സഹ താരമായ വിജയ് സേതുപതിയോടുള്ള സ്‍നേഹം ഒരു കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.

വിജയ് സേതുപതി 'ജവാന്റെ' ടീസര്‍ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഷാരൂഖ് നന്ദി പറഞ്ഞ് എത്തിയിരിക്കുന്നത്. സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ട്. സെറ്റിൽ വച്ച് കുറച്ച് തമിഴ് പഠിപ്പിച്ചതിനും  രുചികരമായ ഭക്ഷണത്തിനും നന്ദി, ലവ് യു നൻബാ എന്നാണ് ഷാരൂഖ് ഖാൻ എഴുതിയിരിക്കുന്നത്. അറ്റ്‍ലി ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'ജവാൻ'.

Sir an honour to work with you. Thanks for teaching me a bit of Tamil on the sets & the delicious food u got. Love u Nanba! https://t.co/b346h1zjrt

— Shah Rukh Khan (@iamsrk)

Latest Videos

ഷാരൂഖ് ഖാൻ 'ജവാൻ' എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്‍തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം.

'പഠാൻ' ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു. ഷാരൂഖ് ഖാന്റേതായി 'ജവാൻ' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍.

Read More: 'ബട്ട് വൈ ബ്രോ'? പിറന്നാള്‍ ദിനത്തില്‍ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു; ദുരനുഭവം പങ്കുവച്ച് വിഷ്‍ണു ജോഷി

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥുമായുള്ള അഭിമുഖം

tags
click me!