സിനിമാ താരകുടുംബ സംഗമം, 'അമ്മ' കുടുംബസംഗമം ഇന്ന് കൊച്ചിയിൽ; മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കമെത്തും 

By Web Desk  |  First Published Jan 4, 2025, 7:36 AM IST

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംഘടനയിലെ അംഗങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


കൊച്ചി : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 9ന് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംഘടനയിലെ അംഗങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർ‍ട്ടിന്‍റെ പശ്ചാത്തലത്തിൽ മോഹൻലാൽ നേതൃത്വം നൽകിയിരുന്ന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. അഡ്ഹോക് കമ്മിറ്റിയാണ് കുടുംബസംഗമത്തിന് നേതൃത്വം നൽകുന്നത്. സംഘടനയയുടെ 30 വർഷ ചരിത്രത്തിൽ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്. 

Latest Videos

'മകളുടെ മരണത്തിന് ഉത്തരവാദികള്‍ കുറ്റവിമുക്തര്‍': നടി വിജെ ചിത്രയുടെ പിതാവും ആത്മഹത്യ ചെയ്തു
 

click me!