അമിത്‌ ചക്കാലയ്ക്കലിന്‍റെ 'തേര്'ആരംഭിച്ചു; തിരി തെളിയിച്ച്‌ വിജയരാഘവൻ

By Web Team  |  First Published Sep 1, 2021, 10:40 AM IST

കുടുംബകഥയുടെ പാശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലര്‍


അമിത് ചക്കാലയ്ക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്യുന്ന 'തേര്' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ട് ആരംഭിച്ചു. പാലക്കാട്‌ കൊല്ലങ്കോട്‌  നടന്ന ചടങ്ങിൽ വിജയരാഘവനാണ് ഭദ്രദീപം തെളിയിച്ചത്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്‍റെ ബാനറിൽ ജോബി പി സാം ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Latest Videos

 

കുടുംബകഥയുടെ പാശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലര്‍ എന്നാണ് 'തേരി'നെക്കുറിച്ച് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. ബാബുരാജ്, കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, റിയ സൈറ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

തിരക്കഥ, സംഭാഷണം ഡിനിൽ പി കെ. ഛായാഗ്രഹണം ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ തോമസ് പി മാത്യു, എഡിറ്റിംഗ് സംജിത് മൊഹമ്മദ്, സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായര്‍, കലാസംവിധാനം പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിരുദ്ധ് സന്തോഷ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ആർജി വയനാടൻ, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻ മനു ഡാവിഞ്ചി, പിആര്‍ഒ പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌. സര്‍ക്കാരിന്‍റെ കൊവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌‌ പാലക്കാടും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!