അതേ സമയം ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനിലെ ഗാന രംഗത്ത് രജനികാന്തിനൊപ്പം അനിരുദ്ധ് രവിചന്ദറുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈ: രജനികാന്ത് നായകനായി വേഷമിട്ട് ഒരുങ്ങുന്ന ചിത്രമാണ് വേട്ടൈയൻ. സംവിധാനം ടി ജെ ജ്ഞാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ജ്ഞാനവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയൻ സിനിമയുടെ പുതിയ ഷൂട്ടിംഗ് സ്റ്റില്ലുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
രജനികാന്തും ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിച്ച് എത്തുന്ന രംഗങ്ങളുടെ ഷൂട്ടിംഗാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്‍റെ ലൊക്കേഷന്‍ സ്റ്റില്ലുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. അമിതാഭ് ബച്ചന് ചിത്രത്തില്‍ സുപ്രധാന റോളാണ് എന്നാണ് വിവരം. നേരത്തെ ഫസ്റ്റ് ഷെഡ്യൂളില്‍ അമിതാഭും രജനിയും തമ്മിലുള്ള കോമ്പോ സംവിധായകന്‍ ജ്ഞാനവേല്‍ ഷൂട്ട് ചെയ്തിരുന്നു.
അതേ സമയം ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനിലെ ഗാന രംഗത്ത് രജനികാന്തിനൊപ്പം അനിരുദ്ധ് രവിചന്ദറുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഞ്‍ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും.
The Titans of Indian Cinema! 🌟 Superstar and Shahenshah grace the sets of Vettaiyan in Mumbai, with their unmatched charisma. 🤩🎬 🕶️ pic.twitter.com/MDkQGutAkb
— Lyca Productions (@LycaProductions)ലൈക്ക പ്രൊഡക്ഷനാണ് വേട്ടൈയ്യന്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു കഴിഞ്ഞ നവംബറില്‍ ചിത്രത്തിന്‍റെ ആദ്യഘട്ട ഷൂട്ടിംഗ് നടന്നത്. സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍. കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര്. രജനികാന്തിന്റെ നായകനാകുന്ന കൂലിയുടെ അപ്‍ഡേറ്റും സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.
തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍
ഇത്തവണ കൊല്‍ക്കത്തയുടെ എല്ലാ മത്സരത്തിനും എത്തുന്നത് എന്തു കൊണ്ട്: വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍