ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി.
മുംബൈ: കൽക്കി 2898 എഡി കഴിഞ്ഞയാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമല്‍ഹാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം വന്‍ കളക്ഷനാണ് ബോക്സോഫീസില്‍ ഉണ്ടാക്കുന്നത്. ഇപ്പോൾ അഭിനേതാവും അമിതാഭിന്‍റെ മകനുമായ അഭിഷേക് ബച്ചൻ തന്‍റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ ചിത്രം കണ്ട് അനുഭവം പറയുകയാണ്.
'മെന്‍റ് ബ്ലോയിംഗ്' ഇമോട്ടിക്കോൺ പങ്കുവെച്ച് അഭിഷേക് വൌ എന്ന് ഒറ്റവരിയില്‍ കുറിച്ചിരിക്കുന്നു. നേരത്തെ തന്നെ മകന്‍ അഭിഷേകിനൊപ്പം ബിഗ് ബി കൽക്കി 2898 എഡി മുംബൈയില്‍ വച്ച് കണ്ടിരുന്നു. ഇത് അദ്ദേഹം തന്‍റെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് താന്‍ മകനും ചില സുഹൃത്തുക്കള്‍ക്കുമൊപ്പം ഐമാക്സില്‍ ചിത്രം കണ്ടതെന്ന് അമിതാഭ് തന്‍റെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയത്. കല്‍ക്കി 2898 എഡിയില്‍ അശ്വതാമാ ആയിട്ടാണ് വെറ്ററന്‍ ആക്ടറായ അമിതാഭ് എത്തുന്നത്.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
= 🤯
Wow!
പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ഹോളിവുഡ് സ്റ്റെലില്‍ ഉള്ള പ്രഭാസിന്‍റെ ആക്ഷന്‍ റൊമാന്റിക് രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം. ഒപ്പം തന്നെ ക്ലൈമാക്സിനോട് അനുബന്ധിച്ച് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നു. അതിനാല്‍ തന്നെ ചിത്രത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങള്‍ എല്ലാം കൊണ്ടുപോകുന്നത് പ്രഭാസാണ്. പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരാവാണ് കല്‍ക്കിയുടെ വിജയം സൂചിപ്പിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം 2024 ജൂൺ 27-നാണ് തിയേറ്റർ റിലീസ് ചെയ്തത്.
600 കോടി ബജറ്റില്‍ ഇറങ്ങിയ കൽക്കി 2898 എഡി ഒരാഴ്ചയില്‍ എത്ര നേടി; അത്ഭുതകരമായ കണക്ക്
പ്രിയദര്‍ശന്‍ അന്ന് ഒരു കുപ്പി വെളിച്ചെണ്ണ എന്‍റെ തലയില്‍ ഒഴിച്ചു: സംഭവം വെളിപ്പെടുത്തി തബു