അമിതാഭിനും ഫ്ലിപ്പ്കാര്‍ട്ടിനും കുരുക്ക്; പരസ്യം വിവാദത്തില്‍ പിന്നാലെ നിയമ നടപടി

By Web Team  |  First Published Oct 3, 2023, 11:36 AM IST

ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നായക നടൻ  രാജ്യത്തെ എട്ട് കോടിയിൽ പരം പാവപ്പെട്ട ചെറുകിട വ്യാപാരികളുടെ വില്ലനാകുന്ന പ്രവർത്തിയാണ് ചെയ്തിരിക്കുന്നതെന്നും  നേതാക്കൾ പറഞ്ഞു. 


ദില്ലി: ഫ്ലിപ്കാര്‍ട്ട് പരസ്യത്തിന്‍റെ പേരില്‍ പ്രശസ്ത ചലച്ചിത്ര താരം അമിതാഭ് ബച്ചനെതിരെ കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോററ്ററി (സിസിപിഎ)യില്‍ പരാതി.  പരസ്യചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് കോൺഫെഡറേഷൻ ഓഫ് ഇൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ആണ് പരാതി നല്‍കിയത്.

നേരത്തെ ചെറുകിട വ്യാപാരികളുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നതാണ് പ്രസ്തു പരസ്യമെന്നും, അതിൽ നിന്നും അമിതാഭ് ബച്ചൻ പിന്മാറണമെന്നും, പ്രസ്തുത പരസ്യ ചിത്രം പിൻവലിക്കണമെന്നും  ദേശീയ പ്രസിഡന്റ് ബിസി  ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ, ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് ദേശീയ പ്രവർത്തക സമിതി അംഗം  പി. വെങ്കിട്ടരാമ അയ്യർ എന്നിവർ ആവശ്യപ്പെട്ടിരുന്നു.

Latest Videos

ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നായക നടൻ  രാജ്യത്തെ എട്ട് കോടിയിൽ പരം പാവപ്പെട്ട ചെറുകിട വ്യാപാരികളുടെ വില്ലനാകുന്ന പ്രവർത്തിയാണ് ചെയ്തിരിക്കുന്നതെന്നും  നേതാക്കൾ പറഞ്ഞു. അദ്ദേഹം തെറ്റു തിരുത്തണമെന്നും, അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും മുംബൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലുൾപ്പെടെ പ്രതിഷേധ ജ്വാലകൾ സംഘടിപ്പിക്കുമെന്നും  നേതാക്കൾ പറഞ്ഞിരുന്നു. 

എട്ട് കോടിയിലധികം വരുന്ന ചെറുകിട വ്യാപാരികളെ ഒന്നടങ്കം അപമാനിച്ച നിലപാട് അദ്ദേഹം പരസ്യമായി തിരുത്തണമെന്നും അവർ പറഞ്ഞു. അതേ സമയം ഒക്ടോബര്‍ 8 മുതല്‍ 15വരെ നടക്കുന്ന ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സിനോട് അനുബന്ധിച്ചാണ് വിവാദ പരസ്യം ഇറക്കിയത്. ഫ്ലിപ്പ്കാര്‍ട്ട് അവരുടെ യൂട്യൂബ് അക്കൌണ്ടില്‍ ഇറക്കിയ നിരവധി പരസ്യങ്ങളില്‍ ഒന്നാണ്  ഈ പരസ്യവും.

മൊബൈല്‍ ഡീലുകള്‍ സംബന്ധിച്ച് നല്‍കിയ പരസ്യത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഈ പരസ്യം ഫ്ലിപ്പ്കാര്‍ട്ട് നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും കോൺഫെഡറേഷൻ ഓഫ് ഇൾ ഇന്ത്യാ ട്രേഡേഴ്സ്  പരാതിയുമായി മുന്നോട്ട് പോകുന്നുവെന്നാണ് വിവരം. 

അതേ സമയം  കോൺഫെഡറേഷൻ ഓഫ് ഇൾ ഇന്ത്യാ ട്രേഡേഴ്സിന് പിന്നാലെ മൊബൈല്‍ റീട്ടെയില്‍ വില്‍പ്പനക്കാരുടെ ദേശീയ സംഘടനയും അമിതാഭിന്‍റെ പരസ്യത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. 

റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ കഴിഞ്ഞു; കളക്ഷന്‍ കൊയ്ത്ത് തുടര്‍ന്ന് ജവാന്‍, പുതിയ റെക്കോഡ്.!

ശ്രീദേവിയുടെ മരണ കാരണം ഇതായിരുന്നു: ആദ്യമായി വെളിപ്പെടുത്തി ബോണി കപൂര്‍

Asianet News Live
 

click me!