കങ്കുവയുടെ വന്‍ പരാജയം സൂര്യയ്ക്ക് കനത്ത തിരിച്ചടി ?; 350 കോടി പ്രൊജക്ട് പെട്ടിയിലായി !

By Vipin VK  |  First Published Nov 23, 2024, 11:00 AM IST

വലിയ ബജറ്റുള്ള സൂര്യയുടെ കർണൻ എന്ന ചിത്രം താൽക്കാലികമായി ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. കങ്കുവയുടെ ബോക്സ് ഓഫീസ് പരാജയമാണ് കാരണമെന്ന് സൂചന.


ചെന്നൈ: കങ്കുവ എന്ന ചിത്രം വലിയ പരാജയമാണ് സൂര്യയ്ക്ക് നല്‍കിയത്. 350 കോടിയോളം മുടക്കിയ ചിത്രം ബോക്സോഫീസില്‍ മുടക്ക് മുതലിന് അടുത്ത് പോലും എത്താന്‍ കഴിയാതെ കിതയ്ക്കുകയാണ് രണ്ടാം വാരത്തില്‍. അതേ സമയം താരത്തിന് അടുത്ത തിരിച്ചടി ലഭിച്ചുവെന്നാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പറയുന്നത്. സൂര്യയെ നായകനാക്കി പ്ലാന്‍ ചെയ്തിരുന്ന എപ്പിക്ക് ചിത്രം കര്‍ണ്ണ താല്‍കാലികമായി റദ്ദാക്കപ്പെട്ടുവെന്നാണ് വിവരം. 

350 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങേണ്ടിയിരുന്ന സൂര്യ നായകനായ ചിത്രം ഉയർന്ന ബജറ്റ് കാരണം ഉപേക്ഷിച്ചുവെന്നാണ് വിവിധ റിപ്പോർട്ടുകൾ എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നത്. രംഗ് ദേ ബസന്തി, ദില്ലി 6 തുടങ്ങിയ സിനിമകള്‍ ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം രണ്ട് ഭാഗങ്ങളുള്ള പ്രോജക്റ്റയാണ് ഒരുക്കാനിരുന്നത് എന്നാണ് വിവരം. 

Latest Videos

undefined

ഈ ചിത്രം ബോളിവുഡ് സിനിമയിലേക്കുള്ള സൂര്യയുടെ ഔദ്യോഗിക പ്രവേശനം എന്ന രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഒരു പാൻ-ഇന്ത്യൻ പ്രോജക്റ്റായി മാറും എന്ന് കരുതിയ ചിത്രത്തിൽ ദ്രൗപതിയായി നായികയായ ജാൻവി കപൂര്‍ എന്നും എന്നും വിവരം ഉണ്ടായിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചത് സംബന്ധിച്ച് നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.

തുടക്കത്തില്‍ ഫറാന്‍ അക്തറിന്‍റെ എക്സല്‍ എന്‍റര്‍ടെയ്മെന്‍റ് ചിത്രം നിര്‍മ്മിക്കും എന്നാണ് വിവരം വന്നിരുന്നത്. എന്നാല്‍ കൂടിയ ബജറ്റ് കാരണം ഇവര്‍ പിന്മാറിയെന്നും പകരം രാകേഷ് ഓംപ്രകാശ് മെഹ്‌റ  കണ്ടെത്തിയ പുതിയ നിര്‍മ്മാതാക്കളും പിന്നാലെ പിന്‍മാറിയെന്നാണ് വിവരം. 123 തെലുങ്ക് റിപ്പോര്‍ട്ട് പ്രകാരം കങ്കുവയുടെ ബോക്സോഫീസ് പ്രകടനം ഈ പടത്തെ ബാധിച്ചുവെന്നാണ് വിവരം. 

അടുത്തകാലത്തായി മുംബൈയില്‍ സ്ഥിരതാമസമാക്കിയ സൂര്യ ബോളിവുഡിലേക്കും ശ്രമം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഈ പ്രൊജക്ട് ഉടലെടുത്തത് എന്നാണ് വിവരം. കങ്കുവ നിര്‍മ്മാതാക്കളായ ഗ്രീന്‍ സ്റ്റുഡിയോസും ഈ പ്രൊജക്ടില്‍ ഭാഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിചിരുന്നതായി വിവരമുണ്ട്. എന്തായാലും പ്രൊജക്ട് തല്‍ക്കാലം ഓഫായി എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

എന്താണ് ശരിക്കും സംഭവിക്കുന്നത്?, കങ്കുവയുടെ കളക്ഷൻ കുത്തനെ ഇടിഞ്ഞു, ഞെട്ടിത്തരിച്ച് നിര്‍മാതാക്കള്‍

എങ്ങോട്ടാണ് കങ്കുവയുടെ പോക്ക്? ഇന്ത്യയിലെ കളക്ഷൻ കണക്കുകള്‍ പുറത്ത്

tags
click me!