ടീസർ റിലീസ് ചെയ്തതു മുതൽ തമിഴക മക്കൾ ജനനായക കച്ചി (ടിഎംജെകെ) പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രമാണ് അമരൻ. അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം അശോകചക്ര നേടിയ കശ്മീരില്‍ വീരമൃത്യുവരിച്ച മേജർ മുകുന്ദ് വരദരാജന്‍റെ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. അമരൻ നിർമ്മിച്ചിരിക്കുന്നത് ഉലക നായകന്‍ കമൽ ഹാസന്‍റെ രാജ്കമല്‍ ഫിലിംസാണ്. ഇപ്പോൾ ടീസറിലെ ചില രംഗങ്ങളാണ് ശിവകാർത്തികേയനും കമൽഹാസനുമെതിരെ പ്രതിഷേധം ഉയരാന്‍ കാരണമായിരിക്കുന്നത്.
ചിത്രത്തിന്‍റെ ടീസർ കശ്മീരി മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ടീസർ റിലീസ് ചെയ്തതു മുതൽ തമിഴക മക്കൾ ജനനായക കച്ചി (ടിഎംജെകെ) പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കശ്മീരി മുസ്ലീങ്ങൾക്കെതിരായ അനാവശ്യ പരാമര്‍ശങ്ങള്‍ സിനിമ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഈ പാര്‍ട്ടി വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ എല്ലാ മത വിഭാഗക്കാരും സഹോദരങ്ങളെ പോലെ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും ഈ ചിത്രം മതങ്ങൾക്കിടയിൽ തർക്കങ്ങൾ സൃഷ്ടിക്കുന്നുവെന്നും സംഘടന പറയുന്നു. ശിവകാർത്തികേയനെയും കമൽഹാസനെയും അറസ്റ്റ് ചെയ്യണമെന്നും ചിത്രം വീണ്ടും അധികൃതര്‍ പരിശോധിക്കണമെന്നും ഈ പാര്‍ട്ടി ആവശ്യപ്പെടുന്നു. പ്രതിഷേധക്കാർ ഇരുവരുടെയും കോലം കത്തിക്കുകയും കർശന നടപടി ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പലയിടത്തും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു.
അതേ സമയം അമരന്‍ അണിയറക്കാര്‍ അടുത്തിടെയാണ് അമരൻ ടീസര്‍ പുറത്തുവിട്ടത്. ശിവകാർത്തികേയൻ മേജറായി നടത്തിയ ട്രാന്‍സ്ഫമേഷന്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. ചിത്രത്തില്‍ സായി പല്ലവിയാണ് നായികയായി എത്തുന്നത്. ജിവി പ്രകാശ് കുമാറാണ് സംഗീതം.
'മലയാളത്തിന്‍റെ ഹിറ്റുകള്‍ ഓവര്‍ ഹൈപ്പ്': വിമര്‍ശിച്ച തമിഴ് പിആര്‍ഒയെ ഏയറിലാക്കി തമിഴ് പ്രേക്ഷകര്‍.!