'അടുത്ത ദളപതി'യെന്ന് ശിവകാര്‍ത്തികേയന് സ്ഥാനം നല്‍കിയ ചിത്രം; ഒടുവില്‍ ഒടിടിയിലേക്ക് എത്തുന്നു

By Web Team  |  First Published Nov 29, 2024, 4:38 PM IST

ശിവകാർത്തികേയന്റെ അമരൻ ഒടിടി റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റ് പുറത്ത്. 


ചെന്നൈ: ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അമരൻ കോളിവുഡിലെ ഇത്തവണത്തെ സര്‍പ്രൈസ് ഹിറ്റായി മാറുകയാണ്. അടുത്തിടെയാണ് ചിത്രം 300 കോടി ക്ലബ്ബിൽ പ്രവേശിച്ചത്.  മികച്ച തീയറ്റര്‍ റണ്‍ നടക്കുന്നതിനാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകുമെന്ന വാര്‍ത്തകള്‍ അസ്ഥാനത്താണ് എന്നാണ് വിവരം. അമരന്‍ ഒടിടി റിലീസ് സംബന്ധിച്ച് പ്രധാന അപ്ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

അമരന്‍ വരുന്ന ഡിസംബര്‍ 5ന് നെറ്റ്ഫ്ലിക്സില്‍ റിലീസാകും എന്നാണ് റിപ്പോര്‍ട്ട്. നാലാഴ്ചത്തെ തീയറ്റര്‍ റണ്ണിന് ശേഷമായിരിക്കും ചിത്രം ഒടിടിയില്‍ എത്തുക. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചതിനാൽ അമരന്‍റെ നാലാഴ്ചത്തെ ഒടിടി വിൻഡോ ആറാഴ്ചയായി നീട്ടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ നേരത്തെ നിശ്ചയിച്ച തീയതിയിൽ തന്നെ ചിത്രം ഒടിടി സ്‌ക്രീനിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 

Latest Videos

undefined

കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദിന്‍റെ ബയോപികാണ് അമരന്‍. ഒക്ടോബർ 31 ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്. ഒരു മാസമാകുമ്പോഴും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 321കോടിയില്‍ അധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ശിവകാര്‍ത്തികേയനു മുമ്പ് തമിഴകത്തിന്റെ 300 കോടി ക്ലബിലെത്തിയത് വിജയ്‍യും കമല്‍ഹാസനും രജനികാന്തുമാണ്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ടെന്നത് ചിത്രത്തിന്റെ വിജയത്തിന് . ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്. ശിവകാര്‍ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്.

മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ട്. കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം. രാജ് കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം ചെയ്തത്. 

'ഭാര്യയെ അമ്പരപ്പിച്ച് 100 മില്ല്യണ്‍': തെന്നിന്ത്യയില്‍ നിന്ന് ആദ്യമായി ആ നേട്ടം കൈവരിച്ച് ശിവകാര്‍ത്തികേയന്‍

തമിഴ് സിനിമയില്‍ അത്ഭുതം; പത്ത് കൊല്ലം മുന്‍പ് സംഭവിച്ചത് വീണ്ടും സംഭവിക്കുന്നു !

tags
click me!