നടി അമലാ പോള്‍ വിവാഹിതയായി.
നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ ജഗത് ദേശായി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായത്.
കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ് വരൻ ജഗത് ദേശായി പങ്കുവെച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ട് ഹൃദയങ്ങള്‍, ഇനി ഒരുമിച്ചെന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് ജഗത് ദേശായി എഴുതിയിരിക്കുന്നത്. ഇനി ജീവിത കാലം മുഴുവൻ തന്റെ സ്‍ത്രീയുമായി കൈകള്‍ കോര്‍ത്ത് നടക്കുന്നു എന്നും ജഗത് ദേശായി പങ്കുവെച്ചു. ഒട്ടേറെ പേരാണ് അമലയ്‍ക്കും ജഗത്തിനും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.
ജഗത് ദേശായി പങ്കുവെച്ച പ്രൊപ്പോസല്‍ വീഡിയോ നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അമല സ്‍നേഹ ചുംബനം നല്‍കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെ ജഗത് ദേശായി അമലയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. അപ്പോഴേ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ പരന്നു.
അമലാ പോള്‍ നേരത്തെ തമിഴ് സംവിധായകൻ എ എല്‍ വിജയ്‍യുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്‍തത് വൻ ചര്‍ച്ചയായി മാറിയിരുന്നു. നടി അമലാ പോളിന്റെയും വിജയ്‍യുടെയും വിവാഹം 2014ലായിരുന്നു നടന്നത്. 2017ല്‍ അമലാ പോളും വിജയ്‍യും വിവാഹ മോചനം നേടുകയും ചെയ്‍തത്. അക്കാലത്ത് വിജയ്‍യുടെ കുടുംബം താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. വിവാദങ്ങളില്‍ അമല ഒന്നും പ്രതികരിച്ചിരുന്നില്ല. പിന്നീട് അമലാ പോള്‍ നിരവധി സിനിമകളില്‍ വേഷമിടുകയും ചെയ്‍തു. കൈതി എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ റീമേക്കായ ഭോലായിലാണ് നടി അമലാ പോള്‍ വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക