2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം
നടി അമല പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ അമല തന്നെയാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്. നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം, മറ്റേണിറ്റി ചിത്രങ്ങള്‍ക്കൊപ്പം അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. അമല പോളിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്.
അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു. സിനിമാരംഗത്തും സജീവമാണ് അമല പോള്‍ ഇപ്പോള്‍. മലയാളത്തിലും ഹിന്ദിയിലുമായി രണ്ട് ചിത്രങ്ങളാണ് അമല പോളിന്‍റേതായി കഴിഞ്ഞ വര്‍ഷം പുറത്തെത്തിയത്. മമ്മൂട്ടി നായകനായ മലയാള ചിത്രം ക്രിസ്റ്റഫറും അജയ് ദേവ്ഗണ് നായകനായ ബോളിവുഡ് ചിത്രം ഭോലയും. 2024 ലെ റിലീസുകളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലും അമല പോള്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മറ്റ് ചിത്രങ്ങളും അവരുടേതായി എത്താനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം