'ഡബ്ല്യുസിസി'യെ വിലയിരുത്താൻ ആളല്ല ഞാൻ', അത്തരമൊരു കൂട്ടായ്‍മ നല്ലതാണെന്നും അമലാ പോള്‍

By Web Team  |  First Published Nov 15, 2022, 10:01 PM IST

'ടീച്ചര്‍' എന്ന ചിത്രത്തിന്റെ പ്രമോഷനായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമലാ പോള്‍.


ഡബ്ല്യുസിസിയെ വിലയിരുത്താൻ താൻ ആരുമല്ലെന്ന് നടി അമലാ പോള്‍. അവരുടെ മികച്ചത് ചെയ്യാൻ അവര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ ശരിയാണോ തെറ്റാണോ ചെയ്യുന്നത് എന്ന് ഞാൻ നോക്കിക്കാണുന്നില്ല. ഡബ്ല്യുസിസിയുടെ ലക്ഷ്യം അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അത്തരമൊരു കൂട്ടായ്‌മ നല്ലതാണെന്നും 'ടീച്ചര്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ അമലാ പോള്‍ പറഞ്ഞു.

ഡബ്ല്യുസിസി പോലുള്ള സംഘടനകള്‍ ആവശ്യമാണോ അവരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണാറുണ്ടോയെന്ന ചോദ്യമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നത്. ഡബ്ല്യുസിസിക്ക് ഒരു ലക്ഷ്യം ഉണ്ട്. അത് അവർ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അതിന് വേണ്ട കാര്യങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഡബ്ല്യുസിസി പോലൊരു കൂട്ടായ്‍മ വളരെ നല്ലതാണ്. ഇപ്പോൾ ഞാൻ അതിന്റെ ഭാ​ഗമല്ല. ഡബ്ല്യുസിസിയെ വിലയിരുത്താൻ ഞാൻ ആരുമല്ല. ഞാൻ ഒരു സംഘടന ഉണ്ടാക്കിയിട്ടാണ് മറ്റൊരു സംഘടനയെ വിലയിരുത്തുന്നതെങ്കിൽ അതിനൊരു അര്‍ത്ഥമുണ്ടെന്ന് പറയാം. അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുള്ളത് ഞാൻ നോക്കുന്നില്ല. ലക്ഷ്യങ്ങൾ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവർ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്. അത് നല്ല കാര്യമാണ് എന്നും അമലാ പോള്‍ പറഞ്ഞു. 'ടീച്ചര്‍' എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക്, തിരക്കഥാകൃത്ത് പി വി ഷാജികുമാര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest Videos

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, ഒപ്പം വി റ്റി വി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസ് പള്ളിക്കൽ. ക്രിയേറ്റീവ് പ്രൊഡ്യൂസർ ജോവി ഫിലിപ്പ്.

 മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാല പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം.  പ്രൊഡക്ഷൻ കൺട്രോളർ വിനോദ് വേണുഗോപാൽ, കലാസംവിധാനം അനീസ് നാടോടി, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീൻ, സ്റ്റിൽസ് ഇബ്സൺ മാത്യു, ഡിസൈൻ ഓൾഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ ഷിനോസ് ഷംസുദ്ദീൻ, അസിസ്റ്റന്റ് ഡയറക്ടർ അഭിജിത്ത് സര്യ, ഗോപിക ചന്ദ്രൻ, വിഎഫ്എക്സ് പ്രോമിസ്. പിആർഒ പ്രതീഷ് ശേഖർ.

Read More: ഒരു യുഗത്തിന്റെ അന്ത്യം, കൃഷ്‍ണയ്‍ക്ക് ആദരാഞ്‍ജലിയുമായി താരങ്ങള്‍

click me!